കോട്ടയം: ഹോട്ടലിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാരിശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23) എന്നിവരാണ് മരിച്ചത്. ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ഹോട്ടലിൽ 202-ാം മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നമതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് പറയുന്നു. ഇന്നലെ വൈകുന്നേരമാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തിരുന്നു. തിരച്ചിലിനിടെയാണ് ഹോട്ടലിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടപടികൾക്ക് ശേഷം ഇരുവരെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read MoreTag: lover’s suicide
കമിതാക്കളുടെ മൃതദേഹങ്ങള്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കരയ്ക്കടിഞ്ഞു; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം; ആളുകളെ തിരിച്ചറിഞ്ഞു
കൊച്ചി: ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ടു ജഡം കരയ്ക്കടിഞ്ഞു. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശിനി ലയയും തേവര സ്വദേശി സന്ദീപുമാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് വിലയിരുത്തല്‍. രാവിലെ ഏഴരയോടെയാണ് ഫോര്‍ട്ട് കൊച്ചി കല്‍വത്തിക്കടുത്ത് മുപ്പതു വയസ്സില്‍ താഴെ പ്രായമുളള യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി തീരദേശ പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന്, ദിവസങ്ങളോളം പഴകിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ ആസ്പിന്‍വാളിനു സമീപത്തെ കടത്തുകടവ് ഹാര്‍ബറിലേക്കു നീക്കി. യുവതിയുടെ ഇടതു കയ്യും യുവാവിന്റെ വലതു കയ്യും തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ ലയയുടെയും സന്ദീപിന്റെയുമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും കാണാനില്ലെന്ന് തേവര, ഹില്‍പാലസ് സ്റ്റേഷനുകളില്‍ രണ്ടു ദിവസം മുമ്പ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍…
Read More