ആ​ല​പ്പു​ഴ​യി​ൽ കുടിവെ​ള്ള​മി​ല്ലാ​താ​യി​ട്ട് ഒ​രാ​ഴ്ച; പി​ഡ​ബ്ല്യു​ഡി-​വാ​ട്ട​ർ അ​ഥോ​റി​റ്റിയും തമ്മിലുള്ള പ്രശ്നമാണ്  അറ്റകുറ്റപണി വൈകാൻ കാരണമെന്ന് ആക്ഷേപം

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ആ​ഴ്ച ഒ​ന്ന് പി​ന്നി​ട്ടു. ത​ക​ഴി സ്കൂ​ളി​നു സ​മീ​പം പൈ​പ്പി​ലു​ണ്ടാ​യ ര​ണ്ടു ചോ​ർ​ച്ച​ക​ളാ​ണ് കു​ടി​വെ​ള്ളം മു​ട്ടി​ച്ച​ത്. വൈ​കി​യാ​രം​ഭി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഹ​ർ​ത്താ​ലാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ ന​ട​ന്നി​ല്ല. ഇ​ന്നു​രാ​വി​ലെ പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ച് രാ​ത്രി​ക്കു മു​ന്നേ തീ​ർ​ത്ത് നാ​ളെ രാ​വി​ലെ മു​ത​ലെ​ങ്കി​ലും കു​ടി​വെ​ള്ള​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ര​ണ്ടു ടാ​ങ്ക​റു​ക​ളി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തും. അ​റി​യി​ക്കു​ന്ന മു​റ​യ്ക്ക് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ വെ​ള്ളം ടാ​ങ്ക​റി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് അ​റി​യി​ച്ചു. പി​ഡ​ബ്ല്യു​ഡി-​വാ​ട്ട​ർ അ​ഥോ​റി​റ്റി വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ കാ​ല​താ​മ​സം വ​രു​ത്തി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്പോ​ൾ ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് അ​വ​സ്ഥ​യെ​ന്നാ​ണ് പ​രാ​തി.

Related posts