കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിന്റെ പിന്നില്‍ കളിക്കുന്നത് ലങ്കയിലെ തമിഴ്പുലികള്‍ ? സുസ്മിത ടീച്ചര്‍ ആള് ചെറിയ പുള്ളിയല്ല…

കൊച്ചിയിലെ ലഹരിമാഫിയയുടെ പിന്നിലുള്ള ശക്തികേന്ദ്രം തമിഴ്പുലികളാണോയെന്ന സംശയം ഉയരുന്നു.കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടുപേരായിരുന്നു. ഇതാണ് അന്വേഷണത്തിന്റെ മുന തമിഴ്പുലികളിലേക്ക് എത്തിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്. ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്നാട്ടുകാരാണെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണിപ്പോള്‍. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയില്‍ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പുലികളുടെ ഇടപെടലാണെന്നാണ്…

Read More