വ്യ​ക്തി​ക​ളെ കാ​ണു​ന്ന​ത് തി​ണ്ണ നി​ര​ങ്ങ​ല​ല്ല ! വോ​ട്ടി​ന് പ​ക​രം വ​രം കി​ട്ടി​യി​ട്ടു കാ​ര്യ​മി​ല്ലെ​ന്ന് എം ​വി ഗോ​വി​ന്ദ​ന്‍

സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ കാ​ണു​ന്ന​ത് തി​ണ്ണ നി​ര​ങ്ങ​ല​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍. പു​രോ​ഗ​മ​ന പാ​ര്‍​ട്ടി​യാ​ണെ​ങ്കി​ലും പു​രോ​ഗ​മ​ന​ക്കാ​ര്‍ അ​ല്ലാ​ത്ത​വ​ര്‍​ക്കും വോ​ട്ട് ഉ​ണ്ടെ​ന്നും വ്യ​ക്തി​ക​ളെ കാ​ണു​ന്ന​ത് തി​ണ്ണ നി​ര​ങ്ങ​ല​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. പു​തു​പ്പ​ള്ളി​യി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി ​തോ​മ​സ് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി ​സു​കു​മാ​ര​ന്‍ നാ​യ​രെ സ​ന്ദ​ര്‍​ശി​ച്ച​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ടാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍ ഈ ​രീ​തി​യി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ആ​രേ​യും ശ​ത്രു​പ​ക്ഷ​ത്ത് നി​ര്‍​ത്തി​യു​ള്ള ഒ​രു നി​ല​പാ​ടും സ്വീ​ക​രി​ക്കി​ല്ല. അ​വ​ര്‍ എ​ടു​ക്കു​ന്ന നി​ല​പാ​ടി​നെ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് എ​ല്ലാ കാ​ല​ത്തു​മു​ള്ള സ​മീ​പ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ദൂ​ര​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ എ​ന്‍.​എ​സ്.​എ​സ്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ നി​ല​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന്, സ​മ​ദൂ​രം പ​ല​പ്പോ​ഴും സ​മ​ദൂ​രം ആ​കാ​റി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സ​മ​ദൂ​രം ആ​ണെ​ന്ന് പ​റ​ഞ്ഞ​ത് അ​ത്ര​യും ന​ല്ല​തെ​ന്നും എ​ല്ലാ​തി​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ങ്ങ​നെ പ​റ​യാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.…

Read More

ഏ​ക സി​വി​ല്‍​കോ​ഡ് പു​രോ​ഗ​മ​ന​പ​രം ! ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യ സെ​മി​നാ​റി​നു മു​മ്പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി എം ​വി ഗോ​വി​ന്ദ​ന്‍

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി മു​മ്പോ​ട്ടു പോ​കു​മ്പോ​ള്‍ അ​തി​നെ​തി​രേ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നു മു​ന്നോ​ടി​യാ​യി സി​പി​എം പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഏ​ക സി​വി​ല്‍​കോ​ഡ് എ​ന്ന​ത് പു​രോ​ഗ​മ​ന നി​ല​പാ​ടാ​ണെ​ന്ന് പ​റ​ഞ്ഞ എം.​വി.​ഗോ​വി​ന്ദ​ന്‍, അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ല​ക്ഷ്യം രാ​ജ്യ​ത്തെ ഫാ​സി​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​ര്‍​എ​സ്എ​സി​നും ബി​ജെ​പി​ക്കും ഏ​ക സി​വി​ല്‍​കോ​ഡി​നോ​ട് താ​ത്പ​ര്യ​മു​ണ്ടെ​ന്ന് തെ​റ്റി​ദ്ധാ​ര​ണ​യു​ള്ള ആ​ള​ല്ല താ​നെ​ന്നും എം.​വി.​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന​ട​ത്തു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ.​എം.​എ​സ് അ​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ നേ​ര​ത്തെ ഏ​ക സി​വി​ല്‍​കോ​ഡി​നെ പി​ന്തു​ണ​ച്ച​ത് യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് എം.​വി.​ഗോ​വി​ന്ദ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എം ​വി ഗോ​വി​ന്ദ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന പു​രോ​ഗ​മ​ന​പ​ര​മാ​യ നി​ല​പാ​ട് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ല, ഇ​ന്ത്യ​യെ ഫാ​സി​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള…

Read More

മോ​ന്‍​സ​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു ! പു​തി​യ വാ​ദ​വു​മാ​യി എം ​വി ഗോ​വി​ന്ദ​ന്‍

പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ ​സു​ധാ​ക​ര​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍. ത​ന്നെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ ആ ​വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ആ ​കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഗൗ​ര​വ​മേ​റി​യ​താ​ണ്. ആ ​കേ​സി​ലാ​ണ് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും സു​ധാ​ക​ര​നെ ചോ​ദ്യം​ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ള​രെ ഗൗ​ര​വ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്നും എം ​വി ഗോ​വി​ന്ദ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്കാ​ന്‍ സി​പി​എം നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ല. ക​ള്ള​ക്കേ​സി​ല്‍ ആ​രേ​യും കു​ടു​ക്ക​ണ​മെ​ന്ന് സി​പി​എ​മ്മി​ന് താ​ത്പ​ര്യ​വു​മി​ല്ല. എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും പ​ത്ര​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. സ​ര്‍​ക്കാ​രി​നെ​യും എ​സ്എ​ഫ്‌​ഐ​യെ​യും വി​മ​ര്‍​ശി​ച്ചാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. കു​റ്റ​വാ​ളി​ക​ളെ…

Read More

ശ്യാമളയുടെ ദ്രോഹത്തിനിരയായവര്‍ നിരവധി ! 10 ലക്ഷം മുതല്‍മുടക്കിയവരെ 40 ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണെന്ന് വനിതാ വ്യവസായി…

കണ്ണൂര്‍: പ്രവാസി സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിരവധി പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്‌സണ്‍ ഉപദേശിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്ന് ആരോപിക്കുന്നത്, സിപിഎം അനുഭാവി കൂടിയായ സംരംഭകയാണ് സോഹിത. പത്ത് ലക്ഷം മുതല്‍ മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫേസ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു…

Read More