ടി.​പി വ​ധത്തിലെ ഗൂ​​ഢാ​​ലോ​​ച​​ന അ​ന്വേ​​ഷി​​ച്ചാ​​ൽ പി​​ണ​​റാ​​യി അ​ക​ത്താ​കുമെന്ന് കെ.സു​ധാ​ക​ര​ൻ

കോ​​ട്ട​​യം: ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ വ​​ധ​​ക്കേ​​സി​​ലെ ഗൂ​​ഡാ​​ലോ​​ച​​ന അ​ന്വേ​​ഷി​​ച്ചാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ അ​​ക​​ത്താ​​കു​​മെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​ധാ​​ക​​ര​​ന്‍. ഉ​​ത്ത​​ര മ​​ല​​ബാ​​റി​​ല്‍ സി​​പി​​എം ന​​ട​​ത്തി​​യി​​ട്ടു​​ള്ള കൊ​​ല​​പാ​​ത​​ക കേ​​സു​​ക​​ള്‍​ക്ക് പി​​ന്നി​​ലും പി​​ണ​​റാ​​യി വി​​ജ​​യ​​നു പ​​ങ്കു​​ണ്ടെ​​ന്നും സു​​ധാ​​ക​​ര​​ന്‍ ആ​​രോ​​പി​​ച്ചു. കോട്ടയത്തെ സ​​മ​​രാ​​ഗ്നി സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. മ​​തേ​​ത​​ര ഭാ​​ര​​ത​​ത്തി​​ന്‍റെ മു​​ഖം ത​​ക​​ര്‍​ക്കു​​ന്ന ബി​​ജെ​​പി​​യു​​മാ​​യി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ സ​​ന്ധി ചെ​​യ്തി​​രി​​ക്കു​​കാ​​യ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി. പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ള്‍​ക്കെ​​തി​​രേ​​യു​​ള്ള താ​​ക്കീ​​താ​​യി​​രി​​ക്കും ലോ​​ക്‌​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​മെ​​ന്നും സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു. സ​​മ​​രാ​​ഗ്നി സ്വീ​​ക​​ര​​ണ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു വി.​​ഡി. ​സ​​തീ​​ശ​​ന്‍.

Read More

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ഒ​രു ക്രെ​ഡി​റ്റും വേ​ണ്ട, താ​ന്‍ ആ​രോ​ടും ക്രെ​ഡി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെന്നും കെ.​ സു​ധാ​ക​ര​ന്‍

കൊ​ച്ചി: ത​നി​ക്ക് ഒ​രു ക്രെ​ഡി​റ്റും വേ​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​ സു​ധാ​ക​ര​ന്‍. താ​ന്‍ ആ​രോ​ടും ക്രെ​ഡി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. തന്നെ വി​ട്ടേ​ക്കെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ആ​രാ​ദ്യം തു​ട​ങ്ങ​ണ​മെ​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍റെ​യും സു​ധാ​ക​ര​ന്‍റെ​യും ത​ര്‍​ക്ക വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഞാ​ന്‍ തു​ട​ങ്ങാ​മെ​ന്നു സ​തീ​ശ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍, ഇ​ല്ലി​ല്ല ഞാ​ന്‍ തു​ട​ങ്ങാ​മെ​ന്ന് സു​ധാ​ക​ര​നും പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സ​തീ​ശ​ന്‍ മു​ന്നി​ലു​ള്ള മൈ​ക്ക് സു​ധാ​ക​ര​നുനേ​രേ മാ​റ്റി​വ​ച്ചു. പി​ന്നീ​ട് എ​ങ്ങ​നെ കാ​ണു​ന്നു ഈ ​വി​ജ​യ​ത്തെ എ​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് പ്ര​സി​ഡ​ന്‍റ് എ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. പ​ത്ര​സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം സ​തീ​ശ​ന്‍ സം​സാ​രി​ക്കാ​നും ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ഈ ത​ര്‍​ക്ക​വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

സാമ്പത്തിക തട്ടിപ്പുകേസ്; ആ​വ​ശ്യ​മെ​ങ്കി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് മാ​റി നി​ൽ​ക്കുമെന്ന് കെ. ​സു​ധാ​ക​ര​ൻ

കൊ​ച്ചി: ത​ട്ടി​പ്പ് കേ​സി​ലെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടും. നി​ര​പ​രാ​ധി​യെ​ന്ന വി​ശ്വാ​സം ത​നി​ക്കു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​പി​സി​സി ക​രി​ദി​നം ആ​ച​രി​ക്കും. ബൂ​ത്ത്ത​ലം മു​ത​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

Read More

മോ​ന്‍​സ​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു ! പു​തി​യ വാ​ദ​വു​മാ​യി എം ​വി ഗോ​വി​ന്ദ​ന്‍

പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ ​സു​ധാ​ക​ര​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍. ത​ന്നെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ ആ ​വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ആ ​കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഗൗ​ര​വ​മേ​റി​യ​താ​ണ്. ആ ​കേ​സി​ലാ​ണ് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും സു​ധാ​ക​ര​നെ ചോ​ദ്യം​ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ള​രെ ഗൗ​ര​വ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്നും എം ​വി ഗോ​വി​ന്ദ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്കാ​ന്‍ സി​പി​എം നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ല. ക​ള്ള​ക്കേ​സി​ല്‍ ആ​രേ​യും കു​ടു​ക്ക​ണ​മെ​ന്ന് സി​പി​എ​മ്മി​ന് താ​ത്പ​ര്യ​വു​മി​ല്ല. എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും പ​ത്ര​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. സ​ര്‍​ക്കാ​രി​നെ​യും എ​സ്എ​ഫ്‌​ഐ​യെ​യും വി​മ​ര്‍​ശി​ച്ചാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. കു​റ്റ​വാ​ളി​ക​ളെ…

Read More

ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക​ന്നു​നി​ന്നാ​ല്‍ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കാ​നാ​കി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍​എം​പി. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി ചേ​ര്‍​ന്ന് നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ട്. ത​ര്‍​ക്കം ഉ​ന്ന​യി​ച്ച​വ​രെ​ല്ലാം പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ നേ​താ​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യി​ല്‍ സ്വീ​കാ​ര്യ​ത​യു​ള്ള നേ​താ​ക്ക​ളു​ടെ കു​റ​വ് പ്ര​ക​ട​മാ​കു​ന്നു. ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ര്‍​ട്ടി​യു​മാ​യി അ​ക​ന്ന് നി​ന്നാ​ല്‍ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കാ​നാ​കി​ല്ല. കോ​ണ്‍​ഗ്ര​സി​ലെ മു​ഴു​വ​ന്‍ നേ​താ​ക്ക​ളും പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സി​റ്റിം​ഗ് എം​പി​മാ​ര്‍ ത​യാ​റാ​കാ​തെ മാ​റി നി​ന്നാ​ല്‍ പ​രാ​ജ​യ​ഭീ​തി​മൂ​ല​മാ​ണെ​ന്ന പ്ര​തീ​തി ഉ​ണ്ടാ​കും. പു​തു​മു​ഖ​ങ്ങ​ള്‍ വ​ന്നാ​ല്‍ താ​ന്‍ മാ​റി നി​ല്‍​ക്കാ​ന്‍ ത​യാ​റാ​ണ്. അ​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കും. വ​ട​ക​ര​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി നി​ര്‍​ദേ​ശി​ച്ചാ​ല്‍ ഇ​നി​യും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ര​ളീ​ധ​ര​ന്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍…

Read More

പൊ​ങ്ങ​ച്ച​ക്കാ​ര​നാ​യ പ്രാ​ഞ്ചി​യേ​ട്ട​നെ​പ്പോ​ലെ മു​ഖ്യ​മ​ന്ത്രി ; പ്ര​വാ​സി​ക​ളോ​ട് അ​ങ്ങേ​യ​റ്റം ആ​ദ​ര​വു​ള്ള പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സെന്ന് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്ങ​ച്ച​ക്കാ​ര​നാ​യ പ്രാ​ഞ്ചി​യേ​ട്ട​നെ​പ്പോ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി​യ​തു​മൂ​ല​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മി​രി​ക്കാ​ന്‍ ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ഈ​ടാ​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. ല​ളി​ത ജീ​വി​ത​വും ഉ​യ​ര്‍​ന്ന ചി​ന്ത​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച കേ​ര​ള​ത്തി​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യും ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ടി​യി​ല്‍​വ​രെ സാ​ധാ​ര​ക്കാ​രാ​യ ആ​ളു​ക​ള്‍ ക​യ​റി​യി​രു​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്. അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ത്തി​ന്‍റെ നേ​താ​വാ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്നും ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളോ​ട് അ​ങ്ങേ​യ​റ്റം ആ​ദ​ര​വു​ള്ള പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ്. എ​ന്നാ​ല്‍ പ്ര​വാ​സി​ക​ളി​ലെ ഏ​താ​നും സ​മ്പ​ന്ന​ന്മാ​ര്‍ പി​ണ​റാ​യി ഭ​ക്തി​മൂ​ത്ത് കാ​ട്ടി​ക്കൂ​ട്ടു​ന്ന പേ​ക്കൂ​ത്ത​ക​ളോ​ടാ​ണ് എ​തി​ര്‍​പ്പു​ള്ള​തെ​ന്ന് സു​ധാ​ക​ര​ന്‍ വി​ശ​ദീ​ക​രി​ച്ചു.

Read More

സ​ന്ധി​യി​ല്ലാ​സ​മ​ര​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ ! പ്ര​തി​ദി​നം ഒ​രാ​ള്‍​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ പി​ഴ ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​നെ ത​ക​ര്‍​ക്കും

സ​ന്ധി​യി​ല്ലാ​സ​മ​ര​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ ! പ്ര​തി​ദി​നം ഒ​രാ​ള്‍​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ പി​ഴ ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത്സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​നെ ത​ക​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ വ​ഴി ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​രം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന പെ​റ്റി​ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. എ​ഐ കാ​മ​റ വ​ഴി പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങു​ന്ന ജൂ​ണ്‍ അ​ഞ്ചി​ന് സം​സ്ഥാ​ന​ത്തെ എ​ഐ കാ​മ​റ​ക​ള്‍​ക്ക് മു​ന്നി​ല്‍ കാ​മ​റ മ​റ​ച്ചു​ള്ള ഉ​പ​രോ​ധ സ​മ​രം കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​മ​റ സ്ഥാ​പി​ച്ച​തു​മാ​യി ന​ട​ന്ന അ​ഴി​മ​തി​യെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത് നി​കു​തി ഭീ​ക​ര​ത​യാ​ണ്. കാ​മ​റ പി​ഴ​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ല്ലെ​ന്നും…

Read More

‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ ! കെ ​സു​രേ​ന്ദ്ര​ന്റെ പ​രാ​മ​ര്‍​ശ​ന​ത്തി​നെ​തി​രേ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്…

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്. ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ എ​ന്ന സു​രേ​ന്ദ്ര​ന്റെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​ത്ര​യും സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​സ്താ​വ​ന കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​മീ​പ​കാ​ല​ത്ത് കേ​ട്ടി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​രേ​ന്ദ്ര​ന്‍ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ ​സു​രേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സു​രേ​ന്ദ്ര​നെ​തി​രെ ശ​ബ്ദി​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​നും എം ​വി ഗോ​വി​ന്ദ​നും ഒ​ക്കെ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച സു​ധാ​ക​ര​ന്‍, എ​ന്തെ​ങ്കി​ലും നാ​ക്കു​പി​ഴ​ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴു​മ്പോ​ള്‍ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും നാ​വി​റ​ങ്ങി പോ​യി​രി​ക്കു​ന്നു​വെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​മ​ര്‍​ശി​ച്ചു. സു​ധാ​ക​ര​ന്റെ കു​റി​പ്പ് പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍… ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി ‘ എ​ന്ന…

Read More

പാ​വ​ങ്ങ​ളെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​ണ് പി​ണ​റാ​യി​യും നേ​താ​ക്ക​ളും ശ്ര​മി​ക്കു​ന്ന​ത് ! ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍…

ധ​ന​മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജ​ന​വി​രു​ദ്ധ ബ​ജ​റ്റാ​ണെ​ന്ന് കെ.​പി.​സി.​സി. അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. നി​കു​തി​കൊ​ള്ള​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ പോ​ലും ഈ ​കൊ​ള്ള സ​മ്മ​തി​ക്കു​ന്നു​ണ്ട്. പാ​വ​ങ്ങ​ളെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​നും നേ​താ​ക്ക​ളും ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ത​ന്റെ വ്യ​ക്തി​പ​ര​മാ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ന​ട​ത്തു​ന്ന ധൂ​ര്‍​ത്ത് എ​ത്ര​യാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യാ​വു​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര, താ​മ​സം, വീ​ട്, മ​ക്ക​ളേ​യും കൂ​ട്ടി​യു​ള്ള വി​ദേ​ശ​യാ​ത്ര പോ​ലും പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന നി​കു​തി​പ്പ​ണം കൊ​ണ്ടു​ള്ള പൊ​തു​ഫ​ണ്ടി​ല്‍​നി​ന്നാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ പാ​വ​ങ്ങ​ളെ ഊ​റ്റി​ക്കു​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ര്‍​ധി​ച്ചു. ഈ ​വി​ല​വ​ര്‍​ധ​ന​വ് സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​തി​ഫ​ലി​ക്കും. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് പോ​ലും നി​കു​തി വ​ര്‍​ധി​പ്പി​ച്ച സ​ര്‍​ക്കാ​രി​ന് മ​നു​ഷ്യ​ത്വം തൊ​ട്ടു​തീ​ണ്ടി​യി​ട്ടു​ണ്ടോ എ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യി…

Read More

അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന്  കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്‍റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…

Read More