മോ​ന്‍​സ​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു ! പു​തി​യ വാ​ദ​വു​മാ​യി എം ​വി ഗോ​വി​ന്ദ​ന്‍

പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ ​സു​ധാ​ക​ര​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍. ത​ന്നെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ ആ ​വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ആ ​കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഗൗ​ര​വ​മേ​റി​യ​താ​ണ്. ആ ​കേ​സി​ലാ​ണ് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും സു​ധാ​ക​ര​നെ ചോ​ദ്യം​ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ള​രെ ഗൗ​ര​വ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്നും എം ​വി ഗോ​വി​ന്ദ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്കാ​ന്‍ സി​പി​എം നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ല. ക​ള്ള​ക്കേ​സി​ല്‍ ആ​രേ​യും കു​ടു​ക്ക​ണ​മെ​ന്ന് സി​പി​എ​മ്മി​ന് താ​ത്പ​ര്യ​വു​മി​ല്ല. എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും പ​ത്ര​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. സ​ര്‍​ക്കാ​രി​നെ​യും എ​സ്എ​ഫ്‌​ഐ​യെ​യും വി​മ​ര്‍​ശി​ച്ചാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. കു​റ്റ​വാ​ളി​ക​ളെ…

Read More

മോ​ൻസൻ‍ മാ​വു​ങ്ക​ല്‍ കേ​സ്;കെ. ​സു​ധാ​ക​ര​നെകു​രു​ക്കാ​ൻ ചിത്രങ്ങൾ; ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ നാളെ ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്

കൊ​ച്ചി: മോ​ൻസൻ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് കു​രു​ക്കാ​യേ​ക്കു​മെ​ന്നു സൂ​ച​ന. സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ സു​ധാ​ക​ര​ന്‍ നാ​ളെ ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. വ​ഞ്ച​നാ​കു​റ്റം ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. സു​ധാ​ക​ര​നെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്. സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സു​ധാ​ക​ര​ന് മോൻസൻ മാ​വു​ങ്ക​ലു​മാ​യു​ള​ള ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ചി​ല ചി​ത്ര​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​രും ക്രൈം​ബ്രാ​ഞ്ചും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മോൻസ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ കെ.​ സു​ധാ​ക​ര​ന്‍ എം​പി​ക്കെ​തി​രേ നേ​ര​ത്തെ ഗു​രു​ത​രാ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മോ​ൻസ​ൻ മാ​വു​ങ്ക​ലി​ന് 25 ല​ക്ഷം രൂ​പ കൈ​മാ​റി​യ​തെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ വാ​ദം. 2018 ന​വം​ബ​ര്‍…

Read More

ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍​ചി​റ്റ് ! പോ​ലീ​സു​കാ​ര്‍​ക്ക് ല​ഭി​ച്ച പ​ണം മോ​ന്‍​സ​നി​ല്‍ നി​ന്ന് ക​ടം വാ​ങ്ങി​യ​ത്…

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ക്രൈം ​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍ ചി​റ്റ്. മോ​ന്‍​സ​ന്‍ ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ക്രൈം ​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കെ.​പി.​സി.​സി. പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ​തി​രാ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ വീ​ടി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യ​തു സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും ന്യാ​യീ​ക​രി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ ത​ട്ടി​പ്പു​ക്കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം.​ടി. ഷെ​മീ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​വ​ര​ങ്ങ​ള്‍ ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ച​ത്. ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍, മു​ന്‍ ഡി.​ഐ.​ജി: എ​സ്. സു​രേ​ന്ദ്ര​ന്‍, സി.​ഐ: എ. ​അ​ന​ന്ത​ലാ​ല്‍, എ​സ്.​ഐ: എ.​ബി. വി​ബി​ന്‍, മു​ന്‍ സി.​ഐ: പി.…

Read More

മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല എന്റെ കൈയ്യില്‍ നിന്നു വാങ്ങിയത് ! പുരാവസ്തു വില്‍പ്പനക്കാരന്‍ ഗോപാലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…

മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ ചെമ്പോല താന്‍ വിറ്റതാണെന്നും അത് സിനിമാ സംബന്ധമായ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്നു വാങ്ങിയതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി ഗോപാല്‍. ചെമ്പോലയില്‍ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും വഴിപാടുകളെപ്പറ്റിയാണ് പറയുന്നതെന്നും ഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയില്‍ നാളികേരം ഉടയ്ക്കാനും എടുക്കാനുമുള്ള അവകാശം ഒരാള്‍ക്ക് കൈമാറുന്നത് വ്യക്തമാക്കുന്നതാണ് ചെമ്പോല. ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ചെമ്പോലയാണ് അത്. മൂന്നുകൊല്ലം മുന്‍പാണ് തന്റെ കൈയില്‍ എത്തിയത്. കോലെഴുത്തിലായതിനാല്‍ സാധാരണക്കാര്‍ക്ക് ചെമ്പോല വായിക്കാന്‍ കഴിയില്ല. സന്തോഷ് എന്ന വ്യക്തിയാണ് സിനിമയ്ക്ക് വേണ്ടി തന്റെ കൈയില്‍ നിന്ന് വാങ്ങിയത്. എത്ര രൂപയ്ക്കാണ് നല്‍കിയതെന്ന് ഓര്‍മ്മയില്ല. ഇതില്‍ വിവാദമാക്കാന്‍ മാത്രം എന്താണുള്ളതെന്ന് അറിയില്ല. തൃശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയത്.…

Read More