ടൂറിസത്തിന് അനന്ത സാധ്യതകൾ; കാ​ഞ്ഞി​രം- മ​ല​രി​ക്ക​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം

 

കോ​ട്ട​യം: സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി ന​വീ​ക​രി​ക്കു​ന്ന കാ​ഞ്ഞി​രം- മ​ല​രി​ക്ക​ൽ റോ​ഡി​ന്‍റെ നി​ർ​മാണോ​ദ്ഘാ​ട​നം ഓ​ൺ​ലൈ​ൻ ആ​യി നി​ർ​വ​ഹി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ഞ്ഞി​രം മ​ല​രി​ക്ക​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ പ​റ​ഞ്ഞു.

തി​രു​വാ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും , പ​ഞ്ചാ​യ​ത്ത്‌ റോ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഇ​നി ഈ ​നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ള്ള​തെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു

സം​സ്ഥാ​ന ത്രോ​ബോ​ൾ ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ കി​ട്ടി​യ കാ​ഞ്ഞി​രം എ​സ്.​എ​ൻ.​ഡി.​പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ വി.​എം ഹ​ർ​ദ്ദീ​ൻ അ​ഹ​മ്മ​ദ് ,ആ​ൽ​ബി​ൻ ജെ​യിം​സ്, ആ​സി​ഫ് ന​വാ​സ്, എം.​ആ​ർ വ​സു​ദേ​വ് , സം​സ്ഥാ​ന ടെ​ന്നി​ക്കോ​ട്ട് മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഹ​രി കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു

തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി , തി​രു​വാ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ജ​യ​ൻ കെ.​മേ​നോ​ൻ ,ര​ശ്മി പ്ര​സാ​ദ്, സി.​ടി രാ​ജേ​ഷ്, കെ.​ആ​ർ അ​ജ​യ്, എ.​എം ബി​ന്നു, ഒ.​എ​സ് അ​നീ​ഷ് കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment