തട്ടിപ്പുകാരെ തേടി വിദേശികള്‍ കേരളത്തിലേക്ക് പറന്നെത്തുന്നു; 48 ലക്ഷം തട്ടിയെടുത്തു മുങ്ങിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളെ തേടിയെത്തിയ ഈജിപ്റ്റുകാരന്റെ നില പരിതാപകരം…

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരേ 13 കോടിയുടെ തട്ടിപ്പ് കേസ് നല്‍കിയ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയ്ക്കു പിന്നാലെ കൂടുതല്‍ വ്യവസായികള്‍ കേരളത്തിലേക്ക് ഒഴുകുന്നു. സൗദി അറേബ്യയില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കേരളത്തിലേക്ക് മുങ്ങിയ മൂന്നു പേരെ തേടിയെത്തിയ ഈജിപ്റ്റുകാരന്‍ എത്തിയതാണ് ഏറ്റവും പുതിയ സംഭവം. സൗദിയിലെ അബുയാസിര്‍ എന്ന സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ഹസാം മുഹമ്മദാണ് തട്ടിപ്പിനിരയായത്. കരുനാഗപ്പള്ളി തൊടിയൂര്‍ തൈക്കൂട്ടത്തില്‍ തെക്കേതില്‍ ഇര്‍ഷാദ്, ഇയാളുടെ പങ്കുകച്ചവടക്കാരായ തിരുവനന്തപുരം സ്വദേശികളായ ഷിബു, സിറാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ഹസാമിന്റെ പക്കല്‍ നിന്നും ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ വാങ്ങി. വിലയായ 48, 87,313 രൂപ 2017 ഒക്‌ടോബറില്‍ തിരിച്ചു നല്‍കാമെന്ന് രേഖാമൂലം എഴുതി നല്‍കിയ ശേഷം കള്ള പാസ്‌പോട്ടില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പ്രതികളുടെ പാസ്‌പോര്‍ട്ടിന്റെ രേഖയും കോപ്പിയും തന്റെ പക്കലുണ്ടെന്ന്…

Read More