ഇവിടെ കോവിഡൊന്നും ഇല്ല…അതുകൊണ്ട് വാക്‌സിനും വേണ്ട; രോഷത്തോടെ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍; പ്രസ്താവന ചര്‍ച്ചയാകുന്നു…

സിനിമാലോകത്തെ ആകെ ദുഖത്തിലാക്കിക്കൊണ്ടാണ് നടന്‍ വിവേക് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിവേകിന്റെ മരണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വാക്സിന്‍ സ്വീകരിച്ചതാണ് മരണകാരണം എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി. അതിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും കോവിഡ് വാക്സിന്‍ എന്തിനാണ് എടുക്കുന്നതെന്നുമാണ് നടന്‍ ചോദിക്കുന്നത്. വിവേക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മന്‍സൂര്‍ അലിഖാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇപ്പോഴാണ് ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന്‍ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ…

Read More

വിവേകിനോട് ഒരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല ! പൊതുവേദിയില്‍ വെച്ചു തന്നെ സഹോദരിയെന്നു വിളിച്ച വിവേകിന് സുഹാസിനി നല്‍കിയ മറുപടി ഇങ്ങനെ…

നടന്‍ കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്റെ പുത്രിയും സംവിധായകന്‍ മണിരത്‌നത്തിന്റെ പത്‌നിയുമായ സുഹാസിനി മലയാളികള്‍ക്കും തമിഴര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടിയാണ്. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന സിനിമയിലൂടെയാണ് സുഹാസിനി മലയാളത്തിലെത്തുന്നത്. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോമ്പിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവര്‍. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സുഹാസിനി പങ്കെടുക്കാറുമുണ്ട്. അടുത്തിടെ നടന്ന സൈമ പുരസ്‌കാര ചടങ്ങില്‍ സുഹാസിനി പങ്കെടുത്തിരുന്നു. സുഹാസിനിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് നടന്‍ വിവേകായിരുന്നു. പുരസ്‌കാരം നല്‍കാനായി വിളിക്കുന്നതിനിടയില്‍ സഹോദരി എന്നായിരുന്നു അദ്ദേഹം സുഹാസിനിയെ അഭിസംബോധന ചെയ്തത്. എന്നാല്‍ വിവകിനോടുള്ള സുഹാസിനിയുടെ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ” ഇതാദ്യമായാണ് സൈമ പുരസ്‌കാരം ലഭിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിവേകിനോട് ഒരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല. അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം.…

Read More