കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ വാഹനത്തിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) വിവരങ്ങൾ ലഭിക്കാൻ വൈകും. വാഹനത്തിലെ ഇഡിആർ ജർമനിയിലേക്ക് അയച്ച് ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരങ്ങൾ പൊലിസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിവരം. അതിനിടെ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്തയച്ചു. അതേസമയം കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്.ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികളെ…
Read MoreTag: Mini Cooper
മിനി കൂപ്പർ അപകടം; സുഹൈലിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി, അന്വേഷണ സംഘം മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട്
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി. സുഹൈൽ സജീവ്, കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ (യുവ തടവുകാർക്കായുള്ള പ്രത്യേക ജയിൽ) റിമാൻഡിൽ തുടരുകയാണ്. കോടതി ഇവരുടെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്. സുഹൈലിനെ സാധാരണ ജയിലിലോ ജുവനൈൽ ഹോമിലോ മാറ്റാതെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അന്വേഷണ സംഘം ദേവികയുടെയും ഗോപികയുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. മിനി കൂപ്പർ അപകടം: വാഹനത്തിനു സാങ്കേതിക തകരാർ ഇല്ല കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ വാഹനത്തിനു സാങ്കേതിക തകരാര്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട്…
Read More