കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസ് പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാള് മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സുഹൈല്‍ എക്സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബില്‍ സുഹൈലിന് വന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്കാന് പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരം സുഹൈല്‍ മദ്യപിച്ച മൂന്നു ബാറുകള്‍ക്കെതിരെയും എക്സൈസ് നടപടി എടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മദ്യപിച്ച് അമിതവേഗത്തില്‍ 19കാരനായ സുഹൈല്‍ ഓടിച്ച…
Read MoreTag: Nedumbassery accident
മിനി കൂപ്പറിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ ജർമനിയിലേക്ക് അയച്ച് ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരങ്ങൾ പൊലിസിന് കൈമാറൂ; നെടുമ്പാശേരി അപകടത്തിന്റെ ഇഡിആർ വിവരങ്ങൾ ലഭിക്കാൻ വൈകും
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ വാഹനത്തിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) വിവരങ്ങൾ ലഭിക്കാൻ വൈകും. വാഹനത്തിലെ ഇഡിആർ ജർമനിയിലേക്ക് അയച്ച് ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരങ്ങൾ പൊലിസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിവരം. അതിനിടെ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്തയച്ചു. അതേസമയം കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്.ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികളെ…
Read Moreനെടുമ്പാശേരി അപകടം: പ്രതി സുഹൈലിനൊപ്പമുണ്ടായിരുന്ന രണ്ടു പേര് കൂടി പിടിയില്‍, പ്രേരണാക്കുറ്റം ചുമത്തും
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട അമീര്‍, ജോയല്‍ എന്നിവര്‍ പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലിസിന് മൊഴി നല്കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ്…
Read More