കോഴിയെയും താറാവിനെയും മോഷ്ടിക്കുന്ന കോടീശ്വരന്‍ ! കാരണമായി പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാരുടെ കണ്ണുതള്ളി

ബെയ്ജിംഗ്: കോഴി മോഷ്ടാക്കള്‍ എല്ലാ നാട്ടിലുമുണ്ട്. നല്ല ജീവിതം നയിക്കുന്ന ആളുകളാവില്ല ഇവരൊക്കെ. എന്നാല്‍ സ്വന്തം ബിഎംഡബ്ല്യു കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനായി കോഴികളെയും താറാവുകളെയും മോഷ്ടിച്ച കോടീശ്വരന്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചൈനയിലെ സിചുവാന്‍ പ്രവശ്യയില്‍ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് വ്യത്യസ്തമായ മോഷണത്തിന് പിടിയിലായത്. രണ്ട് കോടിയിലധികം തുക മുടക്കിയാണ് ഇയാള്‍ ബിഎംഡബ്ല്യൂ വാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളില്‍ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍ ഇതിനു പിന്നിലെ ആഡംബര ജീവിതം നയിക്കുന്ന കോടീശ്വരനാകുമെന്ന് നാട്ടുകാര്‍ കരുതിയില്ല. കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ തുടങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ പരാതി ലഭിച്ച ഗ്രാമങ്ങളില്‍ കൂടി ഒരാള്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. നമ്പര്‍…

Read More

എന്തൊരു അഹങ്കാരം ! പുതുവര്‍ഷത്തില്‍ ടൊവിനോ സ്വന്തമാക്കിയത് ഒന്നല്ല രണ്ട് ബിഎംഡബ്ല്യു; കാരണം ഇങ്ങനെ…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോയ്ക്ക് 2018 ഭാഗ്യവര്‍ഷമായിരുന്നു. തീവണ്ടി,ഒരു കുപ്രസിദ്ധ പയ്യന്‍,എന്റെ ഉമ്മാന്റെ പേര്,മാരി-2 അങ്ങനെ തൊട്ടതെല്ലാം പൊന്നായി. സിനിമ സമ്മാനിച്ച വിജയങ്ങള്‍ ആഘോഷമാക്കാന്‍ ഒന്നല്ല രണ്ട് ബിഎംഡബ്ല്യു വാഹനങ്ങളാണ് ടൊവിനോ പുതു വര്‍ഷത്തില്‍ സ്വന്തമാക്കിയത്. ഒന്ന് ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനായ 7 സീരിസാണെങ്കില്‍ മറ്റേത് ഇരുചക്ര ശ്രേണിയിലെ ചെറു ബൈക്കായ ജി310 ജിഎസ് ആണ്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് രണ്ട് പുതിയ വാഹനങ്ങളും താരം സ്വന്തമാക്കിയത്. സെവന്‍ സീരിസിലെ ഡീസല്‍ വകഭേദം 730 എല്‍ഡി എം സ്പോര്‍ട്ടാണ് താരം സ്വന്തമാക്കിയത്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 6.2 സെക്കന്‍ഡുകള്‍ മാത്രം.ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 265 എച്ച് പി കരുത്തും 620…

Read More

ബിഎംഡബ്ല്യുവില്‍ സുഖിച്ചു യാത്ര ചെയ്ത മൂര്‍ഖനെ പുറത്താക്കിയത് സര്‍വീസ് സെന്ററില്‍ വച്ച് ! അബദ്ധം പറ്റിയത് പാമ്പിനെ കൊല്ലാനായി പുറത്തു കൂടി വണ്ടി കയറ്റിയ യുവ വ്യവസായികള്‍ക്ക് പിണഞ്ഞത് വമ്പന്‍ അമളി; വീഡിയോ വൈറലാവുന്നു…

ബിഎംഡബ്ല്യുവില്‍ ആഡംബര യാത്ര നടത്തിയ മൂര്‍ഖന്‍ പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കാറ് സര്‍വീസ് സെന്ററില്‍ എത്തിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. തമിഴ്നാട്ടിലെ രണ്ട് യുവ വ്യവസായികള്‍ നടത്തിയ കാര്‍ യാത്രയില്‍ ഒപ്പം കൂടിയ മൂര്‍ഖനാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലടക്കം താരമായിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ഏവരേയും ഞെട്ടിച്ച സംഭവം. തിരുപ്പൂരില്‍നിന്ന് മധുരയിലേക്ക് ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയതാണ് ഇവര്‍. റോഡില്‍ വച്ച് കാര്‍ പാമ്പിന് മുകളിലൂടെ കയറിയിറങ്ങി. മൂര്‍ഖന്‍ ചത്തെന്ന് കരുതി ഇവര്‍ യാത്ര തുടര്‍ന്നപ്പോഴാണ് കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത്. കാര്‍ കയറിയപ്പോള്‍ പാമ്പ് ചത്തിരുന്നില്ല. പകരം പാമ്പ് ടയറിലൂടെ കാറിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു.ആദ്യത്തെ തവണ പാമ്പിനെ കണ്ടപ്പോള്‍ ഇരുവരും അഗ്നിരക്ഷാസേനയെ വിളിക്കുകയും കാര്‍ പരിശോധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ വീണ്ടും യാത്ര തുടര്‍ന്നതോടെ പാമ്പ് രണ്ടാമതും പ്രത്യക്ഷപ്പെട്ടു. അതോടെ വ്യവസായികള്‍ ഇരുവരും കാറുമായി…

Read More