കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസ് പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാള് മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സുഹൈല്‍ എക്സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബില്‍ സുഹൈലിന് വന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്കാന് പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരം സുഹൈല്‍ മദ്യപിച്ച മൂന്നു ബാറുകള്‍ക്കെതിരെയും എക്സൈസ് നടപടി എടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മദ്യപിച്ച് അമിതവേഗത്തില്‍ 19കാരനായ സുഹൈല്‍ ഓടിച്ച…
Read MoreTag: Suhail
“എനിക്ക് പഠിക്കണം” – ജാമ്യഹര്‍ജിയുമായി മിനി കൂപ്പര്‍ അപകടക്കേസിലെ ഒന്നാം പ്രതി
കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരിയിലെ മിനി കൂപ്പര്‍ അപകടക്കേസിലെ ഒന്നാംപ്രതി സുഹൈല്‍ സജീവും മൂന്നാംപ്രതി ജോയല്‍ എസ്. ആന്റോയും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നവംബര്‍ ആറിന് പരിണിക്കാന്‍ മാറ്റി.അങ്കമാലി മജിസ്ട്രേറ്റ് കോടതി, എറണാകുളം സെഷന്‍സ് കോടതി എന്നിവ നേരത്തേ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു. അപകടസമയത്ത് ഇവരോടൊപ്പം കാറിലുണ്ടായിരുന്ന രണ്ടും നാലും പ്രതികളായ നിനവ്, അമീര്‍ എന്നിവരുടെ ജാമ്യഹര്‍ജികളും സെഷന്‍സ് കോടതി തള്ളിയിരുന്നു. അപകടം നടന്ന കഴിഞ്ഞ 11 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും തുടര്‍ച്ചയായ ജയില്‍വാസം തന്റെ പഠനത്തെ ബാധിക്കുമെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുഹൈലിന്റെ ഹര്‍ജി. വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന താന്‍ ഡ്രൈവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയോ അമിതവേഗത്തില്‍ പോകാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജോയലിന്റെ വാദം. അനാവശ്യമായാണു തന്നെ പ്രതി ചേര്‍ത്തത്. മദ്യപിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ തന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്നും പറയുന്നു. അന്വേഷണവുമായി…
Read Moreമിനി കൂപ്പർ അപകടം; സുഹൈലിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി, അന്വേഷണ സംഘം മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട്
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി. സുഹൈൽ സജീവ്, കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ (യുവ തടവുകാർക്കായുള്ള പ്രത്യേക ജയിൽ) റിമാൻഡിൽ തുടരുകയാണ്. കോടതി ഇവരുടെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്. സുഹൈലിനെ സാധാരണ ജയിലിലോ ജുവനൈൽ ഹോമിലോ മാറ്റാതെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അന്വേഷണ സംഘം ദേവികയുടെയും ഗോപികയുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. മിനി കൂപ്പർ അപകടം: വാഹനത്തിനു സാങ്കേതിക തകരാർ ഇല്ല കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ വാഹനത്തിനു സാങ്കേതിക തകരാര്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട്…
Read Moreനെടുമ്പാശേരി അപകടം: പ്രതി സുഹൈലിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ കൂടി പിടിയില്‍, പ്രേരണാക്കുറ്റം ചുമത്തും
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട അമീര്‍, ജോയല്‍ എന്നിവര്‍ പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലിസിന് മൊഴി നല്‍കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ്…
Read More