ചൈനീസ് സൈന്യം സിക്കിമിന്റെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍; രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തു; കൈലാസ തീര്‍ഥാടകരെ തടഞ്ഞു;വീണ്ടുമൊരു ഇന്തോ-ചൈനാ യുദ്ധത്തിനു കളമൊരുങ്ങുന്നുവോ ?

വീണ്ടുമൊരു ഇന്തോ-ചൈനാ യുദ്ധത്തിന്റെ സാഹചര്യമൊരുക്കുന്ന തരത്തില്‍ ചൈനയുടെ പ്രകോപനം. സിക്കിമില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി വിവരം. മാത്രമല്ല,ഇന്ത്യന്‍ ഭാഗത്തെ രണ്ടു ബങ്കറുകള്‍ ചൈനയുടെ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സിക്കിമിലെ ഡോക്‌ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ 10 ദിവസമായി സംഘര്‍ഷം തുടരുകയാണെന്നാണ് വിവരം. കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തെ ചൈന തടഞ്ഞത് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലും സംഘര്‍ഷത്തിനു കാരണമായിരുന്നു. നിയന്ത്രണ രേഖ മറികടന്ന ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ഏറെ പണിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഒരുഘട്ടത്തില്‍ ചൈനയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മനുഷ്യമതില്‍ തീര്‍ക്കേണ്ടിവന്നു. ലാല്‍ട്ടനിലും ഡോക്‌ലായിലുമാണ് ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്തത്. അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം പുകയുകയാണെന്നാണു സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ, പുതുതായി തുറന്ന നാഥുല പാസ് വഴി കൈലാസ സന്ദര്‍ശനത്തിനു…

Read More