ഇന്ധന നികുതിവർധന; കോ​ട്ട​യ​ത്തെ കോ​ൺ​ഗ്ര​സ് മാർച്ചിൽ സംഘർഷം; നാ​ട്ട​കം സു​രേ​ഷി​ന് പ​രി​ക്ക്

കോ​ട്ട​യം: ഇ​ന്ധ​ന നികുതി വർധനയിൽ പ്രതിഷേധിച്ച് കോ​ൺ​ഗ്ര​സ് കോ​ട്ട‌​യ​ത്ത് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഡി​സി​സി അ​ധ്യ​ക്ഷ​ൻ നാ​ട്ട​കം സു​രേ​ഷി​ന് പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ  സു​രേ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ട‌​യം ക​ള​ക്‌​ട​റേ​റ്റി​ലേ​ക്കാ​ണ് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​നാ​ണ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.

Related posts

Leave a Comment