കോ​ട്ട​യം ന​ഗ​ര​സ​ഭ യുഡിഎഫ് ഭരിക്കും; സുകന്യ സന്തോഷിന്‍റെ സന്തോഷം കെടുത്തി യുഡിഎഫിന്‍റെ സൂ​സ​ന്‍ കെ. ​സേ​വ്യ​ര്‍


കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ന​ട​ന്ന ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടി​ട​ത്ത് എ​ല്‍​ഡി​എ​ഫും ഒ​രി​ട​ത്ത് യു​ഡി​എ​ഫും വി​ജ​യി​ച്ചു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 38-ാം വാ​ര്‍​ഡാ​യ പു​ത്ത​ന്‍​തോ​ടി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ലെ സൂ​സ​ന്‍ കെ. ​സേ​വ്യ​ര്‍ 75 വോ​ട്ടി​ന്റ ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ചു.

എ​ല്‍​ഡി​എ​ഫി​ലെ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി സു​ക​ന്യ സ​ന്തോ​ഷി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 596 വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫി​നും 521 വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫി​നും ല​ഭി​ച്ചു.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് 21ഉം ​എ​ൽ​ഡി​എ​ഫി​ന് 22ഉം ​സീ​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് ഭ​ര​ണം നിലനിർത്തി​യി​രു​ന്ന​ത്. ‌

നിലവിൽ ഇ​രു​മു​ന്ന​ണി​ക്കും 22 സീ​റ്റ് വീ​ത​മാ​യി. ന​ഗ​ര​ഭ​ര​ണം ന​ട​ത്തു​ന്ന യു​ഡി​എ​ഫി​നു ആ​ശ്വാ​സ​മാ​യി ഇ​ന്ന​ത്തെ വി​ജ​യം.പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ പെ​രു​നി​ല​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ ബി​ന്ദു അ​ശോ​ക​ന്‍ 12 വോ​ട്ടി​ന് വി​ജ​യി​ച്ചു.

15 വ​ര്‍​ഷ​മാ​യി പി.​സി. ജോ​ര്‍​ജി​ന്‍റെ പാ​ര്‍​ട്ടി കൈ​വ​ശം വ​ച്ചി​രു​ന്ന സീ​റ്റാ​ണ് എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. ബി​ന്ദു അ​ശോ​ക​ന്‍ 264 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ഞ്ജു ജ​യ്‌​മോ​നു 252 വോ​ട്ട് ല​ഭി​ച്ചു.

എ​ന്‍​ഡി​എ പി​ന്തു​ണ​യു​ള്ള പി.​സി. ജോ​ര്‍​ജി​ന്‍റെ ജ​ന​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​ക്ക് 239 വോ​ട്ടു ല​ഭി​ച്ചു. മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡാ​യ മു​ക്ക​ട​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ സു​ജാ ബാ​ബു വി​ജ​യി​ച്ചു. 127 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സു​ജ ബാ​ബു വി​ജ​യം നേ​ടി​യ​ത്.

സ്ഥാ​നാ​ര്‍​ഥി സു​ജ ബാ​ബു​വി​ന് 423 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​യ​സ് ജോ​സ​ഫി​ന് 296 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​ജ​യ​കു​മാ​റി​ന് 19 വോ​ട്ടും സ്വാ​ത​ന്ത്ര​ന്‍ വി​പി​ന്‍ രാ​ജ​ന് 92 വോ​ട്ടും ല​ഭി​ച്ചു.

മ​ത്സ​ര​ഫ​ലം ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല. പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന​പ്പോ​ൾ അ​ന്ത​രി​ച്ച വി.​കെ. ബാ​ബു​വി​ന്‍റെ ഭാ​ര്യ​യാ​ണ് സു​ജാ ബാ​ബു.

മൈ​ല​പ്ര വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​നു വി​ജ​യം
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​നു വി​ജ​യം. കോ​ണ്‍​ഗ്ര​സി​ലെ ജെ​സി വ​ര്ഗീ​സ് 76 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു.

സി​പി​എ​മ്മി​ലെ ച​ന്ദ്രി​ക സു​നി​ലി​ന്റെ നി​ര്യാ​ണ​ത്തേ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.അ​ഞ്ചാം വാ​ര്‍​ഡി​ലെ വി​ജ​യ​ത്തോ​ടെ മൈ​ല​പ്ര ഭ​ര​ണ​സ​മി​തി​യി​ല്‍ യു​ഡി​എ​ഫി​ന്റെ അം​ഗ​ബ​ലം ആ​റാ​യി. നി​ല​വി​ല്‍ സ്വ​ത​ന്ത്ര​ന്റെ പി​ന്തു​ണ ഉ​ള്‍​പ്പെ​ടെ ആ​റു പേ​രാ​ണ് എ​ല്‍​ഡി​എ​ഫി​ലു​ള്ള​ത്. എ​ല്‍​ഡി​എ​ഫാ​ണ് ഭ​ര​ണ​ത്തി​ലു​ള​ള​ത്..

 

 

Related posts

Leave a Comment