രാജ്യത്ത് ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്നതായി ആശങ്ക ! വകഭേദങ്ങള്‍ ബാധിച്ച 400 കേസുകളില്‍ 158 എണ്ണവും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍…

ജനിതകമാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് ശക്തിപ്പെടുന്നതായി ആശങ്ക. ബ്രിട്ടന്‍,ബ്രസീല്‍,ദക്ഷിണാഫ്രിക്കന്‍ വകഭേദം രാജ്യത്ത് 400 പേരില്‍ കണ്ടെത്തി. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തവയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിലെ കണക്കനുസരിച്ച് അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയ ആറുയാത്രക്കാരിലാണ് ആദ്യമായി പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടികൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം, പുതിയ വൈറസ് വകഭേദം വീണ്ടും ബാധിച്ച കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ചാണ് അശ്വനി ചൗബ സഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി…

Read More