ഇന്ത്യയുടെ അഭിമാനതാരം ഹിമ ദാസിന്റെ പരിശീലകനെതിരേ ലൈംഗികാരോപണം ! ആരോപണം ഉന്നയിച്ചത്…

ഗുവാഹാട്ടി: ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച ഹിമ ദാസിന്റെ പരിശീലകനായ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക ആരോപണം. ഗുവാഹാട്ടിയില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന ഒരു അത്ലറ്റാണ് നിപ്പോണ്‍ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഗുവാഹാട്ടി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തവെയാണ് നിപ്പോണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് അത്ലറ്റ് പോലീസിന് നല്‍കിയ പരാതിയില്‍ ഇവര്‍ പറയുന്നു. മെയ് മാസം പകുതിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ജൂണ്‍ 22-നാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗുവാഹാട്ടി പോലീസ് നിപ്പോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണം തള്ളിക്കളഞ്ഞ് നിപ്പോണ്‍ രംഗത്തെത്തി. താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടി കള്ളം പറയുകയാണെന്നും നിപ്പോണ്‍ പ്രതികരിച്ചു. ‘ഈ പെണ്‍കുട്ടി 100 മീറ്ററിലും 200 മീറ്ററിലുമാണ് പരിശീലനം നടത്തുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള അസം സംസ്ഥാന ടീമില്‍…

Read More