മുമ്പേ പറന്ന പക്ഷി ! അഭിനന്ദന്‍ വര്‍ദ്ധമാനെ രാജ്യം അഭിനന്ദിക്കുമ്പോള്‍ നിര്‍മല്‍ജിത് സിംഗ് സെഖോന്‍ എന്ന ഫ്‌ളൈയിംഗ് ഓഫിസറെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം; ധീരതയുടെ പര്യായമായവര്‍ക്ക് ലഭിക്കുന്ന പരമവീര ചക്ര ലഭിച്ച ഏക വ്യോമസേന ഉദ്യോഗസ്ഥന്റെ കഥ…

അതിര്‍ത്തി കടന്നെത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുകയും ഒടുവില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ശേഷവും പതറാതെ രാജ്യത്തിനായി ജയ് വിളിക്കുകയും ചെയ്ത വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ന് ദേശീയ ഹീറോയാണ്. കരസേനയുടെ പ്രഭാവത്തില്‍ പലപ്പോഴും അര്‍ഹിക്കുന്ന പ്രശംസ ലഭിക്കാതെ മങ്ങിക്കിടന്ന വ്യോമസേനയുടെ ശക്തി തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു ബാലക്കോട്ടെ എയര്‍അറ്റാക്ക്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വിംഗ് കമാന്‍ഡര്‍ വ്യോമസേനയുടെ ധീരതയുടെ പ്രതീകമായി മാറുകയും ചെയ്തു. രാജ്യം അഭിനന്ദനെ പ്രശംസിക്കുന്നതിനിടയിലും നാം മറന്നു കൂടാത്ത ഒരു പേരുണ്ട്. അതായിരുന്നു നിര്‍മല്‍ജിത് സിംഗ് സെഖോന്‍. 1971ലെ ഐതിഹാസിക പോരാട്ടത്തില്‍ വീരമൃത്യു വരിക്കുമ്പോള്‍ നിര്‍മല്‍ജിതിന് പ്രായം 26 മാത്രമായിരുന്നു. സെഖോനിനെക്കുറിച്ച് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… 1971ലെ ഐതിഹാസിക പോരാട്ടത്തില്‍ വീരമൃത്യു വരിക്കുമ്പോള്‍ നിര്‍മല്‍ജിതിന് പ്രായം 26 മാത്രമായിരുന്നു. ഈസ്റ്റ് പാകിസ്ഥാന്‍ (ബംഗ്ലാദേശ്)…

Read More