‘ജൈവഘടികാര’ രഹസ്യം കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് വൈദ്യ ശാസ്ത്രനോബേല്‍; സകല ജീവജാലങ്ങളെയും നിയന്ത്രിക്കുന്ന ജൈവഘടികാരം എന്ന അദ്ഭുതത്തെക്കുറിച്ചറിയാം

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജൈവഘടികാരം കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ജെഫ്രി സി.ഹോള്‍, മൈക്കെല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ല്യു. യങ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാര(Biological Clock/Circadian Rhythm)ത്തിന്റെ പ്രവര്‍ത്തന രഹസ്യങ്ങളെ ലോകത്തിനു മുന്നിലെത്തിച്ച മികവിനാണ് അംഗീകാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു. 11 ലക്ഷം ഡോളറാണ് അവാര്‍ഡ് തുക. രാത്രിക്കും പകലിനുമനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതിനനുസരിച്ച് ഓരോ സസ്യവും മൃഗവും മനുഷ്യനും അതിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നുമുണ്ട്. ഇത് നാം അറിയാതെ നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനമാണ്. എങ്ങനെയാണ് ഇത്തരമൊരു ജൈവഘടികാരം ഓരോ ജീവജാലങ്ങളിലും ‘സെറ്റ്’ ചെയ്യപ്പെടുന്നതെന്ന പഠനം പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ അന്വേഷണത്തിലെ നിര്‍ണായക നേട്ടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലാണുണ്ടായത്. നിലവില്‍ നൊബേല്‍ ലഭിച്ച മൂന്നു പേരും അക്കാര്യത്തില്‍ നിര്‍ണാക സംഭാവനകളും നല്‍കിയിരുന്നു.…

Read More