കടയിലെ വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കി നന്മമരമായ നൗഷാദിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് കളക്ടര്‍ എത്തിയില്ല; എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ചടങ്ങ് ആഘോഷമാക്കി…

കൊച്ചി ബ്രോഡ്‌വേയിലുള്ള വഴിയോര കച്ചവടകേന്ദ്രത്തിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിത ബാധിതര്‍ക്ക് ചാക്കുകളില്‍ നിറച്ചുനല്‍കി മലയാളികളുടെ ഹൃദയം കീഴടക്കിയ നൗഷാദിന്റെ പുതിയ കടയുടെ ഉദ്ഘാടനം കെങ്കേമമായി. കൊച്ചിയില്‍ തുറന്ന പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്താമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടര്‍ക്ക് വരാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കടയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു. കേരളത്തെ പേമാരി വിഴുങ്ങിക്കൊണ്ടിരിക്കെ ആളുകള്‍ക്ക് സഹായം നല്‍കാന്‍ കുറച്ച് മടിയുണ്ടായിരുന്ന സമയത്താണ് എല്ലാവര്‍ക്കും സത്പ്രവര്‍ത്തിയുടെ പാഠം പകര്‍ന്നുനല്‍കികൊണ്ട് നൗഷാദ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയമെത്തും മുമ്പ് തന്നെ കൊച്ചി ബ്രോഡ്വേയില്‍ ഒരു കട തുറക്കാനുള്ള പദ്ധതിയിലായിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ഈ കട ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം തന്നെ, നേരത്തെ നൗഷാദിന് പാരിതോഷികമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങള്‍ വാങ്ങിക്കാന്‍ വിദേശ…

Read More