ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഊബറിനെ കടത്തിവെട്ടാന്‍ ഒാലയും ! നാലു കമ്പനികള്‍ ഈ മേഖലയില്‍ സജീവമാകുന്നതോടെ ഭക്ഷണ വിതരണ രംഗത്ത് വരാന്‍ പോകുന്നത് വന്‍വിപ്ലവം…

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഊബറിന്റെ ഫുഡ് ആപ്പിനോട് മത്സരിക്കാന്‍ പ്രതിയോഗിയായ ഓലയും. ഒലയുടെ ഫുഡ് പ്ലാറ്റ്‌ഫോമായ ഫുഡ് പാണ്ടയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചത്. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഊബറിന്റെ ഫുഡ് ഡെലിവറി സര്‍വീസ്. കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ ഊബറിനെ കടത്തിവെട്ടാമെന്നാണ് ഓലയുടെ കണക്കുകൂട്ടല്‍. ജര്‍മനിയിലെ ബെര്‍ലിന്‍ ആസ്ഥാനമായി ആരംഭിച്ച ഫുഡ് പാണ്ടയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ ഡിസംബറിലാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഒല ഏറ്റെടുത്തത്. ഇതോടെയാണ് ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ രണ്ടു പ്രമുഖ കമ്പനികള്‍ ഭക്ഷണവിതരണ രംഗത്തും ഏറ്റുമുട്ടുമെന്നുറപ്പായത്. ഊബറിനും ഒലയ്ക്കും പുറമെ സൊമാറ്റോ, സ്വിഗ്ഗി എന്നിവയും കഴിഞ്ഞ രണ്ടാഴ്ച മുന്‍പുതന്നെ നഗരത്തില്‍ ചുവടുറപ്പിച്ചിരുന്നു. 4 ഫുഡ് പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ നഗരത്തിലെ ഡെലിവറി ഏജന്റുമാരുടെ എണ്ണം അടുത്ത മാസത്തോടെ 5,000 കടക്കുമെന്നാണു സൂചന. ആറു…

Read More