നീ​​ണ്ട ആ​​റ് വ​​ര്‍​ഷ​​ത്തെ പ്ര​​ണ​​യം സ​​ഫ​​ല​​മാ​​യ സ​​ന്തോ​​ഷം; മു​ള​ക്കു​ള​ത്തി​ന്‍റെ മ​രു​മ​ക​ളാ​യി  മൊ​റോ​ക്ക​ന്‍ സു​ന്ദ​രി; സേ​​വാ​​ഗ്രാം അ​​ന്തേ​​വാ​​സി​​ക​​ള്‍​ക്കൊ​​പ്പം വി​​വാ​​ഹ സ​​ത്ക്കാ​​രം 

ബി​​ജു ഇ​​ത്തി​​ത്ത​​റ
ക​​ടു​​ത്തു​​രു​​ത്തി: വി​​ദേ​​ശ​​ത്തു​​വ​​ച്ചു തു​​ട​​ങ്ങി​​യ നീ​​ണ്ട ആ​​റ് വ​​ര്‍​ഷ​​ത്തെ പ്ര​​ണ​​യം സ​​ഫ​​ല​​മാ​​യ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് പെ​​രു​​വ സ്വ​​ദേ​​ശി​​യാ​​യ മാ​​ത്യു​​വും മൊ​​റോ​​ക്കോ സ്വ​ദേ​ശി​നി കൗ​​ത​​ര്‍ ഇ​​മാ​​മി​​യും ഇ​​രു​​വ​​രു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും അ​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും.

പെ​​രു​​വ തെ​​ക്കേ​​ക്കാ​​ലാ​​യി​​ല്‍ മാ​​ത്യൂ​​സി​​ന്‍റെ വ​​ധു​​വാ​​യി​​ട്ടാ​​ണ് മൊ​​റോ​​ക്കോ വം​​ശ​​ജ കൗ​​ത​​ര്‍ ഇ​​മാ​​മി കേ​​ര​​ള​​ത്തി​​ന്‍റെ മ​​ണ​​വാ​​ട്ടി​​യാ​​യി എ​​ത്തി​​യ​​ത്.

സൗ​​ദി​​യി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നി​​ടെ 2016 ല്‍ ​​തു​​ട​​ങ്ങി​​യ പ്ര​​ണ​​യ​​മാ​​ണ് ഇ​​രു വീ​​ട്ടു​​കാ​​രു​​ടെ​​യും സ​​മ്മ​​ത​​ത്തോ​​ടെ ല​​ളി​​ത​​മാ​​യ വി​​വാ​​ഹ ച​​ട​​ങ്ങി​​ലൂ​​ടെ ഇ​​രു​​വ​​രും സാ​​ക്ഷാ​​ത്ക​​രി​​ച്ച​​ത്.

അ​​റ്റ്ലാ​​ന്‍റാ എ​​യ​​ര്‍​ലൈ​​ന്‍​സി​​ല്‍ ജീ​​വ​​ന​​ക്കാ​​രാ​​യ മാ​​ത്യൂ​​സും ഇ​​മാ​​മി​​യും ജോ​​ലി​​ക്കി​​ടെ​​യു​​ള്ള പ​​രി​​ച​​യ​​മാ​​ണ് പി​​ന്നീ​​ട് പ്ര​​ണ​​യ​​മാ​​യ​​ത്.

കേ​​ര​​ള​​ത്തി​​ന്‍റെ പാ​​ര​​മ്പ​​ര്യ​​വും പ്ര​​കൃ​​തി ഭം​​ഗി​​യും ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ മി​​ക​​വും വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഇ​​മാ​​മി​​യെ ആ​​ക​​ര്‍​ഷി​​ച്ചി​​രു​​ന്നു.

കേ​​ര​​ള​​ത്തി​​ല്‍നി​​ന്നു​​ള്ള മാ​​ത്യൂ​​സ് ടി.​ ​രാ​​ജു സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യി എ​​ത്തി​​യ​​തു മു​​ത​​ലു​​ള്ള സൗ​​ഹൃ​​ദം ഇ​​രു കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും സ​​മ്മ​​ത​​ത്തോ​​ടെ വി​​വാ​​ഹ ബ​​ന്ധ​​ത്തി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

സ്പെ​​ഷ​ല്‍ മാ​​ര്യേ​​ജ് ആ​​ക്ട് പ്ര​​കാ​​രം ഇ​​രു​​വ​​രും ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫീ​​സി​​ല്‍ വി​​വാ​​ഹം ര​​ജി​​സ്ട്ര​​ര്‍ ചെ​​യ്തു. തു​​ട​​ര്‍​ന്ന് പൊ​​തി സേ​​വാ​​ഗ്രാം അ​​ന്തേ​​വാ​​സി​​ക​​ള്‍​ക്കൊ​​പ്പം വി​​വാ​​ഹ സ​​ത്ക്കാ​​രം ന​​ട​​ത്തി.

സ്വ​​കാ​​ര്യ ഷി​​പ്പിം​​ഗ് ക​​മ്പ​​നി ഉ​​ദ്യോ​​ഗ​​സ്ഥ​​നും പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ക​​നു​​മാ​​യ രാ​​ജു തെ​​ക്കേ​​ക്കാ​​ല​​യാ​​ണ് മാ​​ത്യു​​വി​​ന്‍റെ പി​​താ​​വ്. ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​സി സം​​രം​​ഭ​​ക ആ​​ലീ​​സ് രാ​​ജു മാ​​താ​​വും മ​​ര്‍​ച്ച​​ന്‍റ് നേ​​വി ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ മോ​​സ​​സ് ടി.​ ​രാ​​ജു സ​​ഹോ​​ദ​​ര​​നു​​മാ​​ണ്.

മൊ​​റോ​​ക്കോ​​യി​​ലെ കാ​​സാ ബ്ലാ​​ക്ക​​യി​​ല്‍ ബി​​സി​​ന​​സ് ന​​ട​​ത്തു​​ന്ന അ​​ഹ​​മ്മ​​ദ് ഇ​​മാ​​മി​​യും, പ​​രേ​​ത​​യാ​​യ സു​​ബൈ​​ദ​​യു​​മാ​​ണ് കൗ​​ത​​ര്‍ ഇ​​മാ​​മി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ള്‍.

ഇ​​മാ​​ന്‍, യ​​ഹി​​യ എ​​ന്നി​​വ​​ര്‍ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്. മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ടി.​​എ​​സ്. ശ​​ര​​ത്, മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. വാ​​സു​​ദേ​​വ​​ന്‍ നാ​​യ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ വ​​ധു വ​​ര​​ന്‍​മാ​​ര്‍​ക്ക് ആ​​ശം​​സ​​ക​​ള്‍ നേ​​രാ​​ന്‍ എ​​ത്തി​​യി​​രു​​ന്നു.

Related posts

Leave a Comment