സം​സ്ഥാ​ന​ത്തി​ന് പ്രാ​യം കൂ​ടു​ന്നു ! യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​നൊ​പ്പം നി​ര​ക്കും കു​റ​യു​ന്നു…

ഭ​യ​പ്പെ​ട്ടി​രു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കേ​ര​ള​വു​മെ​ത്തു​ന്നു. സം​സ്ഥാ​ന​ത്ത് യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ക​യും 60നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ലി​നും വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ര്‍ അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. 2021ലെ ​ക​ണ​ക്ക് അ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​യു​ടെ 16.5% പേ​ര്‍ 60 വ​യ​സ്സ് പി​ന്നി​ട്ട​വ​രാ​ണ്. 2031 ആ​കു​മ്പോ​ള്‍ ഇ​ത് 20% ആ​കും. ജ​ന​ന നി​ര​ക്ക് കു​റ​യു​ക​യാ​ണ്. 80ക​ളി​ലും 90ക​ളി​ലും ശ​രാ​ശ​രി 6.5 ല​ക്ഷ​വും 5.3 ല​ക്ഷ​വും കു​ട്ടി​ക​ള്‍ ജ​നി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് 2021 ല്‍ 4.6 ​ല​ക്ഷം ആ​യി കു​റ​ഞ്ഞു. 2031 ആ​കു​മ്പോ​ള്‍ ജ​ന​ന നി​ര​ക്ക് 3.6 ല​ക്ഷ​ത്തി​ലേ​ക്കു താ​ഴും. ആ​ശ്രി​ത ജ​ന​സം​ഖ്യ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യേ​ക്കാം. ഇ​തെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കു വേ​ണ്ടി പ്ര​തി​വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍…

Read More

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം പ്രായമായവരില്‍ കുറവ് ! പുതിയ പഠനത്തില്‍ പറയുന്നത്…

കോവിഡ് വാക്‌സിന്‍ എടുക്കുന്നതു മൂലമുള്ള ഗുണം പ്രായമായവരില്‍ താരതമ്യേന കുറവെന്ന് പുതിയ പഠനങ്ങള്‍. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ പ്രായമായവരില്‍ വളരെ കുറവാണെന്നാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി (OHSU)യുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന്‍ എല്ലാപ്രായത്തിലും ഉള്ളവരിലും ഫലപ്രദമാണെന്ന് കരുതുമ്പോഴാണ് പ്രായമായവരില്‍ ആന്റിബോഡിയുടെ പ്രവര്‍ത്തനം കുറവാണെന്ന കണ്ടെത്തല്‍. അമ്പതോളം ആളുകളെ തിരഞ്ഞെടുത്ത് വാക്സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് അവരുടെ ശരീരത്തില്‍ വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവരുടെ രക്തത്തിലെ സിറം വേര്‍തിരിച്ച് ഏറ്റവും അപകടകാരിയായ വൈറസ് വേരിയന്റുമായി ചേര്‍ത്തായിരുന്നു പരീക്ഷണം. ഇരുപത് വയസുവരെയുള്ള ആളുകളില്‍ എഴുപത് മുതല്‍ എണ്‍പത് വയസ്സുവരെ പ്രായമായവരേക്കാള്‍ ഏഴിരട്ടി ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടത്തി. പ്രായമായവരിലും യുവാക്കളിലും വാക്സിന്‍ പ്രവര്‍ത്തനത്തിനെ പറ്റിയുള്ള വ്യക്തമായ വിവരമാണ് ഈ പഠനത്തിലൂടെ…

Read More