ആയിക്കരയില്‍ വൃദ്ധയെ തല്ലിച്ചതച്ച് ചെറുമകള്‍ ! മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; ആയിക്കരയില്‍ നടന്ന മനുഷ്യത്വ രഹിത സംഭവം ഇങ്ങനെ…

  കണ്ണൂര്‍: 90കാരിയായ വൃദ്ധയ്ക്ക് ആയിക്കരയില്‍ ക്രൂരമര്‍ദ്ദനം.ചെറുമകളായ ദീപയ്‌ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു. വൃദ്ധയായ സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍? സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയല്‍വാസികളാണ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വൃദ്ധയെ മര്‍ദ്ദിച്ച് നിലത്തിട്ട മകള്‍ അമ്മയുടെ വസ്ത്രങ്ങള്‍ വലിച്ച് ഊരുന്നതും കാണാം. അയല്‍ക്കാര്‍ പറഞ്ഞിട്ടും ദീപ കേട്ടില്ല. അമ്മയുടെ മുടിക്കുത്തിന് പിടിച്ച് നിലത്ത്കൂടി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അയല്‍ക്കാരായ സ്ത്രീകള്‍ നോക്കി നില്‍ക്കെയാണ് ദീപയുടെ പ്രകടനം. അമ്മയെ ചെരുപ്പൂരി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദീപ സ്വന്തം അമ്മയേയും മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം മര്‍ദ്ദനമേറ്റ കല്യാണിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സംരക്ഷണം അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.

Read More

എഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും തിരിഞ്ഞു നോക്കിയില്ല; 92-ാം വയസില്‍ മരണമടഞ്ഞ കുഞ്ഞമ്മയുടെ ജീവിതം ആരുടെയും കണ്ണു നനയിക്കും.

ആലപ്പുഴ: നൊന്തു പെറ്റ മാതാവിനെ ഒരു നോക്കു കാണാന്‍ പോലും കൂട്ടാക്കാതെ എഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും കൈയ്യൊഴിഞ്ഞ കുഞ്ഞമ്മയ്ക്ക് 92-ാം വയസില്‍ ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുതുകുളം പഞ്ചായത്ത് 15 ാം വാര്‍ഡില്‍ കല്ലുചിറയില്‍ കുഞ്ഞമ്മയെ ഏകദേശം ഒന്നര പതിറ്റാണ്ടിനു മുമ്പാണ് മക്കള്‍ ഉപേക്ഷിക്കുന്നത്. അന്നു മുതല്‍ നാട്ടുകാരുടെ ആശ്രയത്തില്‍ കഴിഞ്ഞു വരുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷമായിരുന്നു കുഞ്ഞമ്മയുടെ ദുര്യോഗം. ഗോപി, പരമു എന്നീ രണ്ടാണ്‍മക്കളാണ് കുഞ്ഞമ്മയ്ക്കുണ്ടായിരുന്നത്. മൂത്തമകന്‍ ഗോപി എന്‍ജിനിയര്‍ ഉദ്യോഗം കഴിഞ്ഞ് ചേര്‍ത്തലയിലെ സ്വന്തം വീട്ടില്‍ വിശ്രമജീവിതത്തിലാണ്. ഇതിനിടെ ഗോപി മകളെ പഠിപ്പിച്ച് ശാസ്ത്രജ്ഞയാക്കുകയും ചെയ്തു. പരമു ഖത്തറില്‍ വലിയനിലയില്‍ കഴിയുന്നു. പരമുവിന്റെ മകന്‍ അങ്ങ് അമേരിക്കയിലും. ഇതാണ് കുഞ്ഞമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും സ്ഥിതി. ഇനി കാര്യത്തിലേക്ക് കടക്കാം. പാരമ്പര്യമായി സ്വത്തുവകകളുള്ള കുടുംബമായിരുന്നു കുഞ്ഞമ്മയുടെത്. അതുക്കൊണ്ടുതന്നെ മക്കളെ വിദ്യാ സമ്പന്നരാക്കുന്നതില്‍ കുഞ്ഞമ്മയ്ക്ക് യാതൊരു…

Read More