ചേതന്‍ ഭഗത്ത് കോപ്പിയടി വിവാദത്തില്‍; ദി വണ്‍ ഇന്ത്യന്‍ ഗേളിന്റെ കഥ മോഷ്ടിച്ചതെന്ന് ബംഗളുരു സ്വദേശിനിയായ എഴുത്തുകാരിയുടെ ആരോപണം

ഇന്ത്യന്‍ യുവതയുടെ പ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തും കോപ്പിയടി വിവാദത്തില്‍. ഭഗത്തിന്റെ ദ വണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്ന പുസ്തകം കോപ്പിയടിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് ബെംഗളുരു സ്വദേശിനി അന്‍വിതാ ബാജ്‌പേയി എന്ന എഴുത്തുകാരിയാണ്. തന്റെ ഡ്രോയിങ് പാരലല്‍സ് എന്ന കഥയിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക അന്തരീക്ഷം എന്നിവ ചേതന്‍ കോപ്പിയടിച്ചെന്നാണ് അന്‍വിതയുടെ ആരോപണം. 2014 ലെ ബെംഗളുരു സാഹിത്യോത്സവത്തില്‍ വച്ച് ഡ്രോയിങ് ലൈന്‍സ് എന്ന കഥ ഉള്‍പ്പെട്ട കഥാസമാഹാരം ലൈഫ് ഓഡ്‌സ് ആന്‍ഡ് എന്‍ഡ്‌സ് താന്‍ ചേതനു നല്‍കിയിരുന്നെന്നും പുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം അറിയാനായിരുന്നു അതെന്നും അന്‍വിത പറയുന്നു. 2016 ഒക്ടോബറിലാണ് ദവണ്‍ ഇന്‍ഡ്യന്‍ ഗേള്‍ വിപണിയിലെത്തിയത്. പുസ്തകത്തിന്റെ വില്‍പന നിര്‍ത്തി വയ്ക്കണമെന്നും നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരി 22 ന് അന്‍വിത ചേതന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍…

Read More