പിജെ കുര്യനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം ! രാജ്യസഭ വൃദ്ധസദനമല്ലെന്ന് യുവ എംഎല്‍എമാര്‍; സൂര്യനെല്ലിയിലും വീഴാതെ പിടിച്ചുനിന്ന കുര്യന്‍ ഇക്കുറി വീഴുമോ ?

കോഴിക്കോട്: രാജ്യസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി.ജെ. കുര്യന്‍ രാജ്യസഭാ സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, അനില്‍ അക്കര, ഹൈബി ഈഡന്‍, റോജി എം. ജോണ്‍ എന്നീ എംഎല്‍എമാര്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ‘ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന, സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ ഒരു വൃദ്ധസദനമായി കോണ്‍ഗ്രസ് കാണരുത്. ഫാസിസത്തിനെതിരേ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ ദൃഢവും ശക്തവുമായ ശബ്ദവും രീതിയുമാണ് വേണ്ടത്’ എന്നായിരുന്നു ഹൈബി ഈഡന്‍ പ്രതികരണം. പാര്‍ട്ടി വേദികള്‍ യുവാക്കള്‍ക്കായി ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പി.ജെ കുര്യനെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ അത് ഓര്‍ക്കണമെന്നും അര്‍ഹരായവര്‍ക്കുവേണ്ടി വഴി…

Read More