50000 രൂപയില്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ! പുതിയ നീക്കം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 120 കോടിയുടെ കഥ പുറത്തു വന്നതിനു പിന്നാലെ…

50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ 50000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആലോചന തുടങ്ങിയത്. 50,000 രൂപക്ക് മുകളില്‍ നടക്കുന്ന ഇടപാടുകള്‍ ആരാണ് നടത്തിയതെന്നറിയാനുള്ള സംവിധാനം ബാങ്കുകള്‍ക്കുണ്ട്. ബാങ്കുകള്‍ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിനുമുണ്ട്. യുപിയില്‍ അക്രമം ഉണ്ടാക്കാനാണ് 78 അക്കൗണ്ടുകള്‍ വഴി 120 കോടി ഒഴുക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപി, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്…

Read More