ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭര്‍ത്താവ് ! പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു;ഒടുവില്‍ സംഭവിച്ചത്…

50000 രൂപയ്ക്ക് യുവതിയെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച് ഭര്‍ത്താവിന്റെ ക്രൂരത. എന്നാല്‍ യുവതി വിസമ്മതിച്ചതോടെ ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കിണറ്റിലെറിയുകയായിരുന്നു. രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം. പഴയ ആചാരമായ ജഗ്ധപ്രദയുടെ പേരിലായിരുന്നു ആക്രമണം. കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും വഴക്കുകൂടുമ്പോള്‍, ഭാര്യയെ വില്‍ക്കന്നതാണ് ജഗ്ധ. കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യ ലദോബായ്‌യെ വില്‍ക്കാന്‍ ശ്രമിച്ചതായി ഭര്‍ത്താവ് ഗോപാല്‍ ഗുര്‍ജാര്‍ പൊലീസിനോട് സമ്മതിച്ചു. 50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന്, പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇവരെ കിണറ്റിലെറിഞ്ഞത്.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു. വീട്ടില്‍ മൂന്നുപേര്‍ വന്നിരുന്നതായും ഞായറാഴ്ച ഗോപാല്‍ ഗുര്‍ജാറുമായി കരാര്‍ ഉറപ്പിച്ചതായും യുവതി…

Read More

10,000ന്റെ സ്മാര്‍ട്ട് ഫോണ്‍ വെറും 799 രൂപയ്ക്ക് കൊടുക്കുന്നുവെന്ന് കേട്ടപാടെ ചാടിവീണു ! ഗുരുവായൂരുള്ള ബി ടെക്കുകാരിയ്ക്ക് പോയിക്കിട്ടിയത് 50,000 രൂപ

ആകര്‍ഷകമായ പരസ്യം കണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് 50,000 രൂപ. 10000 രൂപയൂടെ സ്മാര്‍ട്ട് ഫോണ്‍ വമ്പിച്ച വിലക്കിഴിവില്‍ 799 രൂപയ്ക്ക് നല്‍കുമെന്ന പരസ്യം വിശ്വസിച്ചാണ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്തപ്പോഴാണ് യുവതിയ്ക്ക് അക്കിടി പറ്റിയത്. ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ബിടെക് ബിരുദമുള്ള ഇവര്‍ ഫേസ്ബുക്കില്‍ ലഭിച്ച മൊബൈല്‍ ഫോണിന്റെ പരസ്യത്തിലാണു കുടുങ്ങിയത്. കോവിഡ് ലോക്ക്ഡൗണിന്റെ മറവിലാണ് വമ്പന്‍ വിലക്കിഴിവുമായി വ്യാജ പരസ്യം. പരസ്യത്തിലൂടെ യുവതി എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന് സമാനമായ വ്യാജ സൈറ്റിലാണെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വിലാസവും ഫോണ്‍ നമ്പറും നല്‍കി ഫോണ്‍ തിരഞ്ഞെടുത്തു. 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു കൈമാറുകയും ചെയ്തു. തുടര്‍ന്ന് പുതിയ മൊബൈല്‍ പ്രതീക്ഷിച്ചിരുന്ന…

Read More

50000 രൂപയില്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ! പുതിയ നീക്കം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 120 കോടിയുടെ കഥ പുറത്തു വന്നതിനു പിന്നാലെ…

50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ 50000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആലോചന തുടങ്ങിയത്. 50,000 രൂപക്ക് മുകളില്‍ നടക്കുന്ന ഇടപാടുകള്‍ ആരാണ് നടത്തിയതെന്നറിയാനുള്ള സംവിധാനം ബാങ്കുകള്‍ക്കുണ്ട്. ബാങ്കുകള്‍ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിനുമുണ്ട്. യുപിയില്‍ അക്രമം ഉണ്ടാക്കാനാണ് 78 അക്കൗണ്ടുകള്‍ വഴി 120 കോടി ഒഴുക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപി, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്…

Read More

മഹാരാഷ്ട്രയില്‍ 50,000ത്തിലധികം കര്‍ഷകരെ ഒരു ചരടിലെന്ന പോലെ കോര്‍ത്തത് വിജു കൃഷ്ണന്‍ എന്ന മലയാളി, വന്‍ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങിയ മലയാളിയുടെ കഥ ഇങ്ങനെ

അവഗണിക്കപ്പെടുന്നതിന്റെ അമര്‍ഷം മനസില്‍ കിടന്നു പുകഞ്ഞപ്പോള്‍ അവര്‍ക്ക് 180 കിലോമീറ്റര്‍ നിസാര ദൂരം മാത്രമായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ കിസാന്‍ സഭയുടെ സമരത്തില്‍ വിജയം കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ മനസു നിറഞ്ഞ സന്തോഷവുമായി ഒരാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ നിന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ വിജു കൃഷ്ണന് ഇത് ഫലേച്ഛയില്ലാത്ത കര്‍മം മാത്രമായിരുന്നു. 50000 കര്‍ഷകരെ പങ്കെടുപ്പിച്ച് സമരം നടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ മലയാളിയുടെ തലയിലായിരുന്നു. ആഹാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി 1946 ഡിസംബര്‍ 20ന് കര്‍ഷകസംഘം അന്നത്തെ മലബാറിന്റെ ഭാഗമായ കരിവള്ളൂരില്‍ നടത്തിയ സമരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ വെടിയേറ്റ് തിടില്‍ കണ്ണന്‍,കീലേരി കുഞ്ഞമ്പു എന്നിങ്ങനെ രണ്ടു കര്‍ഷകരുടെ ജീവന്‍ പൊലിയുകയും ചെയ്തു. അവിടെ നിന്ന് ഏഴു നൂറ്റാണ്ടിനിപ്പുറം അതേ ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ 50000 കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ചുക്കാന്‍…

Read More