വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച​ത് ര​ണ്ടു ല​ക്ഷം ആ​ധാ​റും പാ​നും ! ഞെ​ട്ടി​ത്ത​രി​ച്ച് പോ​ലീ​സ്; രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് വ​ന്‍ ഭീ​ഷ​ണി

സ​ര്‍​ക്കാ​ര്‍ ഡാ​റ്റ ഉ​പ​യോ​ഗി​ച്ച് ആ​ധാ​റും പാ​നു​മു​ള്‍​പ്പെ​ടെ വ​ന്‍ വ്യാ​ജ​രേ​ഖാ നി​ര്‍​മാ​ണം. ര​ണ്ടു ല​ക്ഷ​ത്തോ​ളം ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളും പാ​ന്‍ കാ​ര്‍​ഡു​ക​ളും വോ​ട്ടേ​ഴ്‌​സ് ഐ​ഡി​യും നി​ര്‍​മി​ച്ച ര​ണ്ടു പേ​ര്‍ ഗു​ജ​റാ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യി.

രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യി സം​ഭ​വ​മെ​ന്ന് ഗു​ജ​റാ​ത്ത് പോ​ലീ​സ് പ്ര​തി​ക​രി​ച്ചു. 15 മു​ത​ല്‍ 200 രൂ​പ​യ്ക്കു വ​രെ​യാ​ണ് ഇ​വ വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്.

ര​ണ്ടു ല​ക്ഷ​ത്തോ​ളം വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ച് രാ​ജ്യ​ത്താ​ക​മാ​നം വി​ത​ര​ണം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

സ​ര്‍​ക്കാ​ര്‍ വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ നു​ഴ​ഞ്ഞു ക​യ​റി​യാ​ണ് ഈ ​വ്യാ​ജ​നി​ര്‍​മാ​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന.

വ്യാ​ജ​രേ​ഖാ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​ര്‍ രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്. പ​രം​വീ​ര്‍ സി​ങ് താ​ക്കൂ​ര്‍ എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് വെ​ബ്‌​സൈ​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

മൂ​ന്നു വ​ര്‍​ഷ​ത്തോ​ള​മാ​യി വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തു​പ​യോ​ഗി​ച്ചാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച​ത്.

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സോം​നാ​ഥി​ന് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​മേ ഉ​ള്ളൂ, സാ​ങ്കേ​തി​ക സ​ഹാ​യ​ത്തി​നു മ​റ്റാ​രെ​യെ​ങ്കി​ലും ആ​ശ്ര​യി​ച്ചി​രി​ക്കാ​മെ​ന്നും ഗു​ജ​റാ​ത്ത് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment