24-ാം വയസില്‍ കാമുകിയെ സ്വന്തമാക്കാന്‍ പെയിന്റിംഗ് പണിക്കിറങ്ങി, പതിനഞ്ചു വര്‍ഷം താമസിച്ചത് ചേരിയിലെ ഒറ്റമുറി വീട്ടില്‍, സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന പ്രതിഫലത്തിന്റെ പങ്ക് പാവങ്ങള്‍ക്കും, അറിയാതെ പോകരുത് പാഷാണം ഷാജിയെ

മലയാള സിനിമയില്‍ ജഗതിക്കു ശേഷം ആരെന്ന ചോദ്യത്തിന് ഏവരും പറയുക പാഷാണം ഷാജിയെന്ന പേരാകും. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവായി തിളങ്ങിയ ഷാജിയെന്ന സാജു നവോദയ്ക്ക് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. സെറ്റില്‍നിന്ന് സെറ്റിലേക്കുള്ള ഓട്ടത്തിനിടയിലും വന്ന വഴി മറക്കാത്ത താരമാണ് സാജു. ദാരിദ്രത്തില്‍ വളര്‍ന്ന് വലിയ താരമായപ്പോഴും കിട്ടുന്ന പ്രതിഫലത്തിന്റെ ഒരുപങ്ക് അവശത അനുഭവിക്കുന്നവര്‍ക്ക് നല്കുന്ന പാഷാണത്തെ അധികമാര്‍ക്കും അറിയില്ല. 24-ാം വയസിലായിരുന്നു ഷാജി വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു സുഹൃത്തുക്കളുടെ പിന്തുണയോടെ രശ്മിയെ വിവാഹം കഴിച്ചത്. അന്ന് ഒരു കളി കഴിഞ്ഞാല്‍ കിട്ടുന്നത് അഞ്ഞൂറ് രൂപയായിരുന്നു. എന്നാല്‍ മിമിക്രിയുമായി ജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മനസിലായതാടെ താന്‍ പെയിന്റിംഗ് പണിക്ക് പോവുമായിരുന്നെന്നുമാണ് പാഷണം ഷാജി പറയുന്നത്. പതിനഞ്ചു വര്‍ഷമായിരുന്നു താനും രശ്മിയും ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്നത്. അന്ന് സാമ്പത്തികമായി വലിയ ഞെരുക്കമായിരുന്നു. ശേഷം പണിക്ക് പോവാന്‍ തുടങ്ങിയതോടെയാണ് ഞങ്ങള്‍…

Read More