പേടിഎമ്മിലൂടെ നിങ്ങളുടെ അക്കൗണ്ടില്‍ 3500 രൂപ കയറിയിരിക്കുകയാണ് ! ലിങ്ക് തുറന്നാല്‍ എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി കേരള പോലീസ്…

കോവിഡ് വ്യാപിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വ്യാപനം. അടുത്തിടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കാണുന്നതു വഴി പണം ലഭിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ പുതിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞുളള അജ്ഞാത സന്ദേശത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും കേരള പൊലീസ് വ്യക്തമാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം വന്നത്. +91 7849821438 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം വരുന്നത്. തിരിച്ച് വിളിക്കുമ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫുമാണ്. ഇത് സംബന്ധിച്ച് പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തുകയായിരുന്നു. അപരിചിതര്‍ക്ക് ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് ആവശ്യപ്പെടുന്നത്.

Read More

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന വെറും 10000 രൂപ ! പേടിഎം മുതലാളിയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം നടത്തി ആളുകള്‍

മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് വെറും 10000 രൂപ നല്‍കിയ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം മുതലാളി വിജയ് ശേഖര്‍ ശര്‍മയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. ഇയാള്‍ തന്നെയാണ് പണം സംഭാവന നല്‍കിയ കാര്യം ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ഇതോടെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. Rs. 10K from a billionaire? Not bad to advertise 4 the Paytm app by posting it here & specifically mentioning 2 Paytm app? Don’t follow cheap capitalist hippies. Use any other means excluding Paytm. @vijayshekhar pic.twitter.com/HQo8t1ZEKH — Chaddilectual (@Chaddilectual) August 18, 2018 പേടിഎം മുഖേന നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നതിനിടയിലാണ് മേധാവിയുടെ ഇത്തരം അല്‍പ്പത്തരം. 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം…

Read More