ഇത് പുതുചരിതം ! നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്…

ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ ഉത്പാദിപ്പിച്ചു. ഓക്‌സിജന്‍ ഇല്ലാതെ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷയ്ക്ക് കരുത്തു പകരുന്നതാണ്് പുതിയ നേട്ടം. ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്തിയതിന് പിന്നാലെയാണ് നാസയുടെ ചൊവ്വാദൗത്യം ഓക്സിജന്‍ ഉത്പാദിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലെ 96 ശതമാനം വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ നിന്നാണ് പെര്‍സിവിയറന്‍സിന്റെ ഭാഗമായ മോക്സി ഓക്സിജന്‍ ഉത്പാദിപ്പിച്ചത്. പെര്‍സിവിയറന്‍സ് റോവറിന്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഭാഗമാണ് മോക്സി. സ്വര്‍ണാവരണമുള്ള കാര്‍ ബാറ്ററിയുടെ വലിപ്പമുള്ള ഒരു പെട്ടിയാണ് മോക്സി അഥവാThe Mars Oxygen In-Situ Resource Utilization Experiment-MOXIE ശാസ്ത്രത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. വൈദ്യുതി ഉപയോഗിച്ച് രാസപ്രവര്‍ത്തനത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്മാത്രകളെ കാര്‍ബണ്‍ ആറ്റവും ഓക്സിജന്‍ ആറ്റങ്ങളുമായി വിഘടിപ്പിച്ചാണ് മോക്‌സിയുടെ ഓക്‌സിജന്‍…

Read More