ഇത് പുതുചരിതം ! നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്…

ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ ഉത്പാദിപ്പിച്ചു. ഓക്‌സിജന്‍ ഇല്ലാതെ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷയ്ക്ക് കരുത്തു പകരുന്നതാണ്് പുതിയ നേട്ടം. ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്തിയതിന് പിന്നാലെയാണ് നാസയുടെ ചൊവ്വാദൗത്യം ഓക്സിജന്‍ ഉത്പാദിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലെ 96 ശതമാനം വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ നിന്നാണ് പെര്‍സിവിയറന്‍സിന്റെ ഭാഗമായ മോക്സി ഓക്സിജന്‍ ഉത്പാദിപ്പിച്ചത്. പെര്‍സിവിയറന്‍സ് റോവറിന്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഭാഗമാണ് മോക്സി. സ്വര്‍ണാവരണമുള്ള കാര്‍ ബാറ്ററിയുടെ വലിപ്പമുള്ള ഒരു പെട്ടിയാണ് മോക്സി അഥവാThe Mars Oxygen In-Situ Resource Utilization Experiment-MOXIE ശാസ്ത്രത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. വൈദ്യുതി ഉപയോഗിച്ച് രാസപ്രവര്‍ത്തനത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്മാത്രകളെ കാര്‍ബണ്‍ ആറ്റവും ഓക്സിജന്‍ ആറ്റങ്ങളുമായി വിഘടിപ്പിച്ചാണ് മോക്‌സിയുടെ ഓക്‌സിജന്‍…

Read More

നത്തിംഗ് ഈസ് ഇപോസിബിള്‍ ! ചൊവ്വയാത്ര സാധ്യമെന്ന് തെളിയിച്ച് നാസയുടെ ചെറുസാറ്റലൈറ്റുകള്‍; ഇനി ഏതൊരു മനുഷ്യനും ചൊവ്വായാത്ര സ്വപ്‌നം കാണാം…

ഭൂമിയ്ക്കു പുറത്ത് മനുഷ്യനൊരു വാസസ്ഥലം എന്ന നിലയ്ക്കാണ് ചൊവ്വ ഗവേഷണങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നിരുന്നാലും ചൊവ്വയാത്ര ഒരിക്കലും നടക്കില്ലെന്നു കരുതുന്ന ഒരു വിഭാഗം ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ചൊവ്വ യാത്രികര്‍ക്ക് വാനോളം പ്രതീക്ഷ നല്‍കുന്ന വിവരമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്രഹാന്തര യാത്ര അസാധ്യമായ കാര്യമല്ലെന്നു തെളിയിച്ച ശേഷമാണ് നാസയുടെ ചെറു സാറ്റലൈറ്റുകള്‍ ബഹിരാകാശത്ത് അപ്രതീക്ഷമായത്. കഴിഞ്ഞ വര്‍ഷം നാസയുടെ പര്യവേഷണ വാഹനമായ ഇന്‍സൈറ്റിനൊപ്പം വിക്ഷേപിക്കപ്പെട്ട മാര്‍ക്കോ സാറ്റ്ലൈറ്റുകളാണ് ചരിത്രനേട്ടം കൈവരിച്ചത്. ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷമാണ് ഇവ നിശബ്ദമായതെന്നതിനാല്‍ ഈ ദൗത്യം വിജയകരമായാണ് നാസ കണക്കാക്കുന്നത്. മാര്‍ക്കോ സാറ്റലൈറ്റുകള്‍ക്ക് സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ഇവ, വാള്‍ ഇ എന്നീ പേരുകളാണ് നല്‍കിയിരുന്നത്. കൈവെള്ളയില്‍ ഒതുങ്ങുന്ന ക്യൂബ്സാറ്റുകളുടെ പരിഷ്‌കരിച്ച രൂപമാണ് മാര്‍ക്കോ സാറ്റ്ലൈറ്റുകള്‍. നേരത്തെ ഇത്തരം സാറ്റ്ലൈറ്റുകള്‍ ഭൂമിക്ക് ചുറ്റും കറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭൂമിയുടെ പരിധി വിട്ടു പോകുന്നത്.…

Read More

പോയാല്‍ പിന്നെയൊരു തിരിച്ചുവരവുണ്ടാകില്ല ! മനുഷ്യനെ ചൊവ്വയിലേക്കയയ്ക്കുന്നതിനെക്കുറിച്ച് മനസുതുറന്ന് ഇലോണ്‍ മസ്‌ക്; ആദ്യ ദൗത്യം ഏപ്രിലില്‍…

ഭൂമിയിലെ ജീവിതം ദുസ്സഹമായാല്‍ മനുഷ്യന് ചേക്കേറാനൊരിടം എന്ന നിലയിലാണ് ശാസ്ത്രജ്ഞര്‍ ചൊവ്വയെ കാണുന്നത്. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ ഏജന്‍സികളുമെല്ലാം ഈയൊരു ദൗത്യത്തിനു പിന്നാലെയാണ് ഇപ്പോള്‍. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ്. സ്‌പേസ് എക്‌സിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019 മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നടക്കപ്പെടും എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന്റെ രൂപഘടനയും വാഹനങ്ങളുടെ ചിത്രങ്ങളും ഗ്രാഫിക്‌സുകളും മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌പെയ്‌സ് എക്‌സിന്റെ അത്യാധുനികമായ ബിഗ് റോക്കറ്റ് ഫാല്‍ക്കണ്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണ് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്‌കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ ആദ്യ ചിത്രങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്. ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത…

Read More

ഓഖി,ഗജ ഇതൊക്കെ എന്ത് കാറ്റ് ചൊവ്വയിലെ കാറ്റാണ് കാറ്റ് ! ചുവന്നഗ്രഹത്തിലെ കാറ്റിന്റെ മൂളല്‍ പകര്‍ത്തി ഇന്‍സൈറ്റ്; മനുഷ്യര്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ആ ശബ്ദം കേള്‍ക്കാം…

മനുഷ്യര്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചൊവ്വയുടെ ശബ്ദം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദം പുറത്തുവിട്ടത് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡറാണ്. മണിക്കൂറില്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്. അമേരിക്കന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് തെക്കുകിഴക്കു ഭാഗത്തുനിന്നും വടക്കു-കിഴക്ക് ഭാഗത്തേക്കു സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണു പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍ട് പറഞ്ഞു. ഇന്‍സൈറ്റിലെ സോളര്‍ പാനലിനു മുകളിലൂടെ കടന്നുപോയപ്പോഴാണു ശബ്ദം പകര്‍ത്തിയത്. നവംബര്‍ 26ന് ആണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്.ലാന്‍ഡറിനുള്ളിലെ എയര്‍പ്രഷര്‍ സെന്‍സറും ഡെക്കിലെ സെയ്‌സ്‌മോമീറ്ററുമാണ് ശബ്ദം പകര്‍ത്തിയത്. ചെറിയൊരു പതാക കാറ്റത്ത് വീശുന്നതുപോലെയായിരുന്നു ശബ്ദമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ തോമസ് പൈക് പറഞ്ഞു. 15 മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്. ചൊവ്വയിലെ ഉപരിതല രഹസ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മെയ് അഞ്ചിനായിരുന്നു ഇന്‍സൈറ്റ് ലാന്‍ഡര്‍…

Read More

നേരെ ചൊവ്വ ! ചന്ദ്രനെക്കുറിച്ച് ഇനി ആലോചിക്കേണ്ട; ലോകാവസാനത്തിനു മുമ്പ് എങ്ങനെയെങ്കിലും ചൊവ്വയിലേത്താന്‍ നോക്കൂ…ഇലോണ്‍ മസ്‌കിന്റെ മനസില്‍ വിരിയുന്ന ചൊവ്വാ സാമ്രാജ്യം ഇങ്ങനെ…

ചന്ദ്രനില്‍ കോളനി സ്ഥാപിക്കാമെന്ന വ്യാമോഹം ഉപേക്ഷിച്ച് ആ മോഹം ചൊവ്വയിലേക്ക് പറിച്ചു നടൂ…ഇതു പറയുന്നത് ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയായ എലോണ്‍ മസ്‌ക് ആകുമ്പോള്‍ അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്പേസ് ജേണലില്‍ വിശദമായി അവതരിപ്പിച്ചു. ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടില്ല എന്നും ആര്‍ക്കും ഊഹിക്കാം. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍…

Read More