വര്‍ഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് നടി ലെന. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറുകയായിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മവേഷം ചെയ്യാനും നെഗറ്റീവ് റോളുകള്‍ അവതരിപ്പിക്കാനും ഒന്നും ലെന മടിച്ചു നിന്നിട്ടില്ല. കരിയറിലെ ഈ ബോള്‍ഡായ തീരുമാനങ്ങള്‍ തന്നെയാണ് ലെന സ്വന്തം ജീവിതത്തിലും കൈകൊണ്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്ന വിവാഹം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, തുടര്‍ന്നുള്ള വിവാഹമോചനം എല്ലാത്തിനും ലെനയ്ക്ക് ഉറച്ച നിലപാടുകള്‍ ഉണ്ട്. തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹത്തിന് യാതൊരു സാധ്യതയുമില്ലെന്നും കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലെന തുറന്നു പറഞ്ഞിരുന്നു. മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ലെന മനസ് തുറന്നത്. മുന്‍ ഭര്‍ത്താവ് അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തില്‍ ആണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടെന്നും ലെന വ്യക്തമാക്കിയിരുന്നു. ആറാം…
Read MoreTag: personal life
പ്രതിസന്ധികളോട് പൊരുതിയാണ് ഇവിടെ വരെ എത്തിയത് ! തന്റെ വിവാഹത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് അനന്യ…
മലയാളിത്തമുള്ള മലയാളി നായികമാരില്‍ ഒരാളാണ് അനന്യ. വളരെ കുറച്ച് പടങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാളിത്തമുള്ള മുഖം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ നടിയ്ക്കു സാധിച്ചു. എന്നാല്‍ മറ്റ് താരങ്ങളെ പോലെ വിവാഹം കഴിഞ്ഞതിനു പിന്നാലെ അനന്യയും അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം നടന്നത്. പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍ ആണ് വിവാഹത്തിന് ശേഷം താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ. അനന്യ പറയുന്നതിങ്ങനെ…ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. അതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും ഞങ്ങള്‍ ഇരയായി. ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍…
Read Moreഞാന്‍ ഇനി വഴിതെറ്റിപ്പോവുകയൊന്നുമില്ല ! ഞാന്‍ സമ്പാദിക്കുന്ന പണം കൊണ്ട് എന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചാല്‍ ആര്‍ക്കാണ് കുഴപ്പം; തന്റെ സ്വകാര്യജീവിതം തുറന്നുപറഞ്ഞ് ചെമ്പന്‍ വിനോദ്
ചുരുങ്ങിയ കാലയളവു കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ചെമ്പന്‍ വിനോദ്. വില്ലന്‍ വേഷത്തിലും കോമഡി വേഷത്തിലും ഒരേപോലെ തിളങ്ങുന്ന ചെമ്പന്‍ സിനിമാ ജീവിതം ആരംഭിച്ച് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്റെ വ്യക്തി ജീവിതം കൂടി വെളിപ്പെടുത്തുകയാണ് താരം. വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് താനെന്ന് വിനോദ് പറയുന്നു. പിന്നെ അടുത്തിടെ താരത്തിന്റെ മദ്യപാന ശീലവും ചര്‍ച്ചയില്‍ വന്നിരുന്നു. ഇതിനും ചെമ്പന്റെ കൈയ്യില്‍ വ്യക്തമായ മറുപടിയുണ്ട്.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. വിനോദിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഇപ്പോള്‍ വഴിതെറ്റിപ്പോവുകയല്ല. വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാന്‍. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നില്‍ക്കുന്നത്.അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. പിന്നെ ഭക്ഷണവും മദ്യപാനവും. അങ്കമാലിക്കാരാനായ എനിക്ക് ഭക്ഷണം അത്ര പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങടെ സ്നേഹമാണ്. അമ്മ…
Read More