പ്രതിസന്ധികളോട് പൊരുതിയാണ് ഇവിടെ വരെ എത്തിയത് ! തന്റെ വിവാഹത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് അനന്യ…

മലയാളിത്തമുള്ള മലയാളി നായികമാരില്‍ ഒരാളാണ് അനന്യ. വളരെ കുറച്ച് പടങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാളിത്തമുള്ള മുഖം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ നടിയ്ക്കു സാധിച്ചു. എന്നാല്‍ മറ്റ് താരങ്ങളെ പോലെ വിവാഹം കഴിഞ്ഞതിനു പിന്നാലെ അനന്യയും അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം നടന്നത്. പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍ ആണ് വിവാഹത്തിന് ശേഷം താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ. അനന്യ പറയുന്നതിങ്ങനെ…ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. അതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും ഞങ്ങള്‍ ഇരയായി. ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍…

Read More

നാട്ടില്‍ കാലു കുത്തിയാല്‍ കൊല്ലും ! കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിക്കെതിരേ കൊലവിളി നടത്തി സഹോദരന്‍

കൊല്ലം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിക്കെതിരേ കൊലവിളി നടത്തി സ്വന്തം സഹോദരന്‍. റേഡിയോ ജോക്കി അനന്യക്കാണ് സഹോദരനില്‍ നിന്ന് വധഭീഷണിയും ഭ്രഷ്ടും നേരിട്ടത്. നാട്ടില്‍ കാല് കുത്തിയാല്‍ വെട്ടിക്കൊല്ലുമെന്നാണ് സഹോദരന്റേയും സുഹൃത്തുക്കളുടേയും ഭീഷണി. കൊല്ലം പെരുമണ്‍ സ്വദേശിനിയായ അനന്യ സഹോദരന് വിവാഹാശംസകള്‍ അയച്ചതിന് പിന്നാലെയാണ് അനന്യയെത്തേടി വധഭീഷണി എത്തിയിരിക്കുന്നത്.ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിച്ച കാലംതൊട്ട് കുടുംബത്തില്‍ നിന്നും, പ്രത്യേകിച്ച് സഹോദരനും സഹോദരന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നിരന്തര വധഭീഷണിയും അശ്ലീല വാക്കുകളും തനിക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായും അനന്യ പറയുന്നു. 2011ല്‍ വീട് വിട്ടിറങ്ങുകയും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും തന്നോടുള്ള വിയോജിപ്പും പ്രതിഷേധവും കാലമേറെയായിട്ടും വീട്ടുകാര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് അനന്യ പറയുന്നു. തന്നെ മാത്രമല്ല തന്റെ അമ്മയേയും വെട്ടികൊന്ന് റയില്‍വേ ട്രാക്കിലെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനന്യ വെളിപ്പെടുത്തി. റേഡിയോ ജോക്കി എന്നതിനൊപ്പം സ്റ്റേജ് ഷോകളും പ്രോഗ്രാമുകളും ചെയ്യുന്ന പ്രൊഫഷണല്‍ അവതാരികയായും, പ്രശസ്ത സെലിബ്രിറ്റി…

Read More

അന്ന് മാതാപിതാക്കളുമായി അകല്‍ച്ചയുണ്ടായി, ആഞ്ജനേയനുമായുള്ള വിവാഹ സമയത്ത് എല്ലാവരും എതിര്‍ത്തിരുന്നു, ഇപ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറിയിരിക്കുന്നു, ആ വലിയ വിവാദത്തെക്കുറിച്ച് അനന്യയ്ക്ക് പറയാനുള്ളത്

മലയാള സിനിമയില്‍ അപൂര്‍വമായേ അനന്യയെ പോലെ ഒരു നടി ഉണ്ടാകു. അമ്പെയ്ത്തില്‍ സംസ്ഥാന ചാമ്പ്യനായശേഷമാണ് അനന്യ സിനിമയിലെത്തുന്നത്. നടി ആയശേഷവും അമ്പെയ്ത്തിനോടുള്ള താല്പര്യം അവര്‍ വിട്ടില്ല. സിനിമയില്‍ തിളങ്ങിനില്‍ക്കേ വിപ്ലവ വിവാഹം നടത്തി എല്ലാവരെയും ഞെട്ടിച്ച താരം ആ സംഭവത്തിനുശേഷം നടന്ന കാര്യങ്ങള്‍ തുറന്നുപറയുകയാണ്. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായെത്തിയ അനന്യ, നാടോടികള്‍, എങ്കേയും എപ്പോതും തുടങ്ങിയ തമിഴ് സൂപ്പര്‍ഹിറ്റ് സിനിമകളിലും നായികയായി. എന്നാല്‍ പിന്നീട് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. മാതാപിതാക്കളുമായി ഇടയ്ക്കുണ്ടായ അകല്‍ച്ചയെക്കുറിച്ച് നടി പറയുന്നതിങ്ങനെ- എല്ലാവരേയും പോലെ ഇടയ്ക്ക് മാതാപിതാക്കളുമായി അകല്‍ച്ചയുണ്ടായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്ന അവസ്ഥയാണ് മാതാപിതാക്കളുമായുള്ള അകല്‍ച്ച. നമ്മളെടുക്കുന്ന ചില തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുമ്പോഴാണ് ആ അകല്‍ച്ച ഉടലെടുക്കുന്നത്. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും അനന്യ വ്യക്തമാക്കി. പക്ഷെ മാതാപിതാക്കളുടെ സ്‌നേഹം അങ്ങനെയൊന്നും പോകുന്നതല്ല.…

Read More