ഭക്ഷണവും വാക്‌സിനുമില്ലാതെ നട്ടം തിരിഞ്ഞ ക്യൂബ ! രാജ്യം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്;ക്യൂബന്‍ മോഡല്‍ പരാജയമാകുന്നുവോ…

ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ക്യൂബ സാക്ഷ്യം വഹിക്കുമ്പോള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാനയില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജുമായി പ്രതിഷേധക്കാരെ നേരിടുന്ന പോലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു. ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ക്യൂബയില്‍ അതിവേഗത്തിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്.ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47…

Read More