വിന്‍സെന്റ് ഗോമസിന്റെ ‘രാജുമോന്‍’ ഇവിടെയുണ്ട് ! രാജാവിന്റെ മകനില്‍ രാജുമോനായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

കൊച്ചി:മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് രാജാവിന്റെ മകന്‍. ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനം കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ചിത്രവും നായകനായ വിന്‍സെന്റ് ഗോമസും ആരാധകരുടെ മനസ്സില്‍ ജ്വലിച്ചു നില്‍ക്കുകയാണ്. ചിത്രത്തിലെ ഡയലോഗുകള്‍ ഇപ്പോഴും ആളുകള്‍ ഏറ്റുപറയുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗായിരുന്നു, ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്?. ഡയലോഗ് ഇപ്പോഴും ആരാധകര്‍ പറയുന്നുണ്ടെങ്കിലും ഡയലോഗിലെ രാജുമോന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ? സിനിമ ഇറങ്ങി 32 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും രാജുമോന്‍ വല്ലാണ്ടങ്ങ് വളര്‍ന്നിരിക്കുന്നു. പ്രശോഭ് എന്നാണ് രാജുമോന്റെ യഥാര്‍ഥ പേര്. കോഴിക്കോട് കോട്ടുളി സ്വദേശിയായ പ്രശോഭ് ഇപ്പോള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അക്ഷയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമയാണ്. തമ്പി കണ്ണന്താനത്തിന്റെ തന്നെ പാസ്‌പോര്‍ട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രശോഭിന്റെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍. ആള്‍ക്കൂട്ടത്തില്‍…

Read More