വധു ഡോക്ടറാണ് ! വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി; പ്രഭുദേവയുടെ വിവാഹത്തെക്കുറിച്ച് സഹോദരന്‍ രാജു സുന്ദരം പറയുന്നതിങ്ങനെ…

നടനും സംവിധായകനുമായ പ്രഭുദേവയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പുരോഗമിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ നടനും കൊറിയോഗ്രാഫറുമായ രാജു സുന്ദരം. ഒരു മാധ്യമത്തോടാണ് രാജു സുന്ദരം പ്രഭുദേവയുടെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭുദേവയുടെ വിവാഹം കഴിഞ്ഞെന്നും വധു ഡോക്ടര്‍ ആണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നതെന്നും ലോക്ഡൗണ്‍ ആയതുകൊണ്ട് ആരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വെച്ച് ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.…

Read More