പാ​നൂ​ർ ചെ​റു​പ്പ​റ​മ്പി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മി​ച്ച​തിന് പിന്നിലെന്ന് മുഹമൂദിൻ

പാ​നൂ​ർ: ചെ​റു​പ്പ​റ​മ്പ് ചി​റ്റാ​രി​തോ​ടി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ കാ​റ് ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി ക്കൊ​ല്ലാ​ൻ ശ്ര​മം. യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ പ​റ​മ്പ​ഞ്ചേ​രി മ​ഹ​മൂ​ദി​ന് ( 36 ) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 10.15 ഓ​ടെ വീ​ട്ടി​ൽ നി​ന്ന് ടൗ​ണി​ലേ​ക്ക് ഇ​ന്നോ​വ കാ​റി​ൽ പോ​കു​മ്പോ​ൾ ക​ല്ലി​ടു​ക്ക് പ​ള്ളി​ക്ക് സ​മീ​പം വ​ച്ച് മ​ഹ​മൂ​ദ് സം​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ ഒ​രു സം​ഘം ബോം​ബെ​റി​യു​ക​യും കാ​റി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ഹ​മൂ​ദി​നെ വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മി​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തി​ട്ടു​ണ്ട്. കൈ​ക്കും മു​ഖ​ത്തും വെ​ട്ടേ​റ്റ മ​ഹ​മൂ​ദി​നെ ത​ല​ശേ​രി​യി​ൽ നി​ന്ന് പ്രാ​ഥ​മി​ക​ശു​ശ്രു​ഷ ന​ൽ​കി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് മ​ഹ​മൂ​ദ് പ​റ​ഞ്ഞു. ക​ല്ലി​ടു​ക്ക് ജു​മാ മ​സ്ജി​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​നെ​തി​രെ മ​ഹ​മൂ​ദ് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ​രാ​തി​യി​ന്മേ​ൽ ഹി​യ​റിം​ഗ് ന​ട​ന്നി​രു​ന്നു.

Related posts