ഇനി പേടിവേണ്ട; വാനാക്രൈ പൂട്ടിച്ച കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ കാശു കൊടുക്കാതെ തന്നെ എടുക്കാം; പുതിയ പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ചു വിദഗ്ധര്‍

പാരീസ്: ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തിനിരയായ കംപ്യൂട്ടറിലെ വിവരങ്ങള്‍ പണമടയ്ക്കാതെ തന്നെ വീണ്ടെടുക്കാനുള്ള പുതിയ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് വിദഗ്ധര്‍. വിവരങ്ങള്‍ വീണ്ടെടുക്കാന്‍ വാനാകീ, വാനാകിവി എന്നീ പ്രോഗ്രാമുകള്‍ വികസിപ്പിച്ചതായാണ് ഇവര്‍ അവകാശപ്പെടുന്നത്. ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കംപ്യൂട്ടറില്‍ നിന്നും വീണ്ടെടുക്കുകയാണ് രീതി. എന്നാല്‍ രണ്ട് പ്രോഗ്രാമുകളും എല്ലാ കംപ്യൂട്ടറുകളിലും ഫലം കാണില്ലെന്ന് ഗവേക്ഷകര്‍ തന്നെ വ്യക്തമാക്കുന്നു. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് വാനാക്രൈ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ പൂട്ടി വയ്ക്കുന്നത്.എന്‍ക്രിപ്ഷനായി കംപ്യൂട്ടറുകളില്‍ സൂക്ഷിച്ചിരിക്കുന്ന കീ അതിനു ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ കീ കംപ്യൂട്ടറില്‍ നിന്നും അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ കംപ്യൂട്ടറില്‍ അവശേഷിക്കും. ഇത് പ്രയോജനപ്പെടുത്തിയാണ് പുതുതായി വികസിപ്പിച്ചിരിക്കുന്ന പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. വാനാകീ, വാനാകിവി ഉപയോഗിച്ച് കീ കണ്ടെത്തുകയും കംപ്യൂട്ടറിലെ ഫയലുകളും ഡേറ്റകളും വീണ്ടെടുക്കുകയുമാണ് ചെയ്യുന്നത്. എന്നിരുന്നാലും എല്ലാ കംപ്യൂട്ടറുകളിലും ഇത് പ്രാവര്‍ത്തികമാകില്ലെന്നത്…

Read More