ചെര്‍ണോബില്‍ വീണ്ടും ലോകത്തെ ഭീതിയിലാഴ്ത്തുന്നു ! റെഡ് ഫോറസ്റ്റില്‍ മനുഷ്യരെ കാത്തിരിക്കുന്നത വന്‍ ദുരന്തം; പുതിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഉക്രൈനിലെ ചെര്‍ണോബിലില്‍ സംഭവിച്ചത്.1986 ലാണ് ഇവിടത്തെ 4 നൂക്ലിയര്‍ റിയാക്ടറുളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. ഹിരോഷിമയില്‍ അമേരിക്ക വിക്ഷേപിച്ച ആറ്റം ബോബിലും 400 ഇരട്ടിയിലധികം റേഡിയേഷനാണ് ചെര്‍ണോബിലില്‍ ഉണ്ടായത്. കാലക്രമേണ അണുവികിരണത്തിന്റെ അളവു കുറഞ്ഞെങ്കിലും ഇപ്പോഴും അണുവികരണം ബാധിച്ച ചില മേഖലകളിലെങ്കിലും അതിശക്തമായ റേഡിയേഷന്‍ നിലനില്‍ക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് എന്ന റഡാര്‍ സംവിധാനമുള്ള ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ചെര്‍ണോബില്‍ മേഖലയെ നിരീക്ഷിച്ചത്. പ്രദേശത്തേക്ക് മൃഗങ്ങളും മറ്റും മടങ്ങിയെത്തിയ സാഹചര്യത്തിലും റേഡിയേഷന്‍ കുറഞ്ഞ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെയുമാണ് ചെര്‍ണോബിലിലെ അണുവികരണം വിശദമായി വിലയിരുത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പഠനം നടത്തിയതും. ലിഡാര്‍ അഥവാ ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് ആണവ…

Read More