കരടി കൊല്ലാതിരുന്നത് ക്ഷാമകാലത്തു ഭക്ഷിക്കാന്‍ ! മുഖമെല്ലാം മാന്തിപ്പറിച്ച് മമ്മിയുടെ രൂപത്തില്‍ കണ്ടെടുത്തത് മൂത്രം കുടിച്ച് ജീവന്‍ കാത്ത മനുഷ്യനെ; ഒരു മാസമായി കരടിയുടെ ഗുഹയില്‍ തടവിലായിരുന്ന മനുഷ്യന്‍ രക്ഷപ്പെട്ടതിങ്ങനെ…

മനുഷ്യര്‍ ക്ഷാമകാലത്തേക്ക് ഭക്ഷണം കരുതിവയ്ക്കുന്നതുപോലെ മൃഗങ്ങളും കരുതാറുണ്ടോ ? റഷ്യന്‍ സ്വദേശി അലക്‌സാണ്ടറിനോടാണ് ഈ ചോദ്യമെങ്കില്‍ അതേയെന്നായിരിക്കും ഉത്തരം. കാരണം ഒരു മാസത്തോളം കരടിയുടെ ഗുഹയില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ച ആളാണ് അലക്‌സാണ്ടര്‍. തന്നെ കരടി കൊല്ലാതെ ബാക്കിവച്ചത് ഭക്ഷണത്തിനു മുട്ടുവരുമ്പോള്‍ കഴിക്കാനായിരുന്നെന്ന് അലക്‌സാണ്ടര്‍ പറയുന്നു. അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി ഭക്ഷണത്തിനായി മനുഷ്യനെ മാളത്തില്‍ ഒരു മാസത്തോളം സൂക്ഷിച്ചത്. കരടി എപ്പോള്‍ വേണമെങ്കിലും മടങ്ങിവരുമെന്ന് ഭയന്ന് ജീവനോടെയിരിക്കാന്‍ താന്‍ സ്വന്തം മൂത്രം കുടിച്ചിരുന്നുവെന്ന് അലക്സാണ്ടര്‍ പറഞ്ഞു. അതേസമയം അയാളുടെ പ്രായമോ മറ്റ് വിവരങ്ങളോ അയാള്‍ക്ക് ഓര്‍മ്മയില്ലെന്നാണ് വിവരം. അതേസമയം ഈ വാര്‍ത്ത വ്യാജമാണെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ചുടുപിടിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം കൊല്ലപ്പെടാത്തത് ഒരു അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, ഇത്രയും കാലം അദ്ദേഹത്തിന് എങ്ങനെ അതിജീവിക്കാന്‍ കഴിഞ്ഞതെന്നും വലിയ…

Read More