റിയ ചക്രബോര്‍ത്തി ജയിലില്‍ സമയം ചെലവിട്ടിരുന്നത് യോഗ ക്ലാസുകളെടുത്ത് ! നടിയുടെ ജയില്‍ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്…

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തിയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്. സെപ്റ്റംബര്‍ എട്ടിനാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഏകദേശം ഒരുമാസം ആകുമ്പോഴാണ് റിയക്ക് ജാമ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെ റിയയുടെ ജയില്‍ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് റിയ 28 ദിവസം ജയിലില്‍ കഴിഞ്ഞതെങ്ങനെയെന്ന് തുറന്നു പറഞ്ഞത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റിയയെ ബംഗാള്‍ കടുവയെന്ന് വിശേഷിപ്പിച്ച സതീഷ് തകര്‍ന്നു പോയ തന്റെ പ്രതിഛായ തിരിച്ചു പിടിക്കാന്‍ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ”ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനെന്റെ ഒരു കക്ഷിയെ കാണാനായി ജയിലില്‍ പോകുന്നത്. കാരണം റിയ വല്ലാതെ ഉപദ്രവിക്കപ്പെട്ടിരുന്നു. അവര്‍ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് എനിക്ക് അറിയണമായിരുന്നു. എന്നാല്‍ അവര്‍ മാനസികമായി നല്ല നിലയിലാണെന്ന് എനിക്ക്…

Read More