കോവിഡിനു മരുന്ന് പശുവെന്ന് കേട്ട് പുച്ഛിച്ചവര്‍ അറിയാന്‍ ! കന്നുകാലികളുടെ രക്തത്തില്‍ നിന്നു നിര്‍മിച്ച ആന്റിബോഡി അടുത്ത മാസം മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങും; വൈറസ് ബാധിതരായ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം എന്ന് വിവരം…

കന്നുകാലികളുടെ രക്തത്തില്‍ നിന്ന് കോവിഡിനെതിരായ ആന്റിബോഡി വികസിപ്പിച്ചിരിക്കുകയാണ് സൗത്ത് ഡക്കോട്ട ആസ്ഥാനമായ ഒരു ബയോ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനി. സയക്‌സ് ഫാള്‍സില്‍ സ്ഥിതിചെയ്യുന്ന എസ്എബി ബയോതെറാപ്റ്റിക്‌സ് എന്ന കമ്പനിയാണ് പശുക്കളില്‍ ഈ പരീക്ഷണം നടത്തിയത്. മനുഷ്യരുടെ പ്രതിരോധ കോശങ്ങള്‍ പശുക്കളിലേക്ക് കുത്തിവച്ചായിരുന്നു പരീക്ഷണം. അതിന് പകരമായി പശുക്കള്‍ കോവിഡ് 19നുള്ള ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കാന്‍ തുടങ്ങി. എസ്എബി-185 എന്നാണ് പുതിയ മരുന്നിന്റെ പേര്. കോവിഡ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാനാകും. മാത്രമല്ല ഒരു വാക്‌സിന്‍ ലഭ്യമല്ലെങ്കില്‍ പെട്ടെന്നുള്ള സംരക്ഷണത്തിനും ഇത് ഉപയോഗിക്കാനാകും. മൃഗങ്ങളില്‍ പരീക്ഷിച്ച് ഫലം കണ്ട ഈ മരുന്ന് അടുത്ത മാസം മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിക്കുകയാണ് കമ്പനി. പശുക്കള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ കൊറോണ വൈറസിനെ പരീക്ഷണശാലയിലെ പരീക്ഷണത്തില്‍ നിര്‍വ്വീര്യമാക്കിയെന്ന് കമ്പനിയുടെ സിഇഒ എഡ്ഡി സള്ളിവന്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി. ഇനി നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ക്ലിനിക്കല്‍ ടെസ്റ്റിലേക്ക്…

Read More