കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം കൊട്ടിഘോഷിച്ച സോളാര്‍കേസ് നനഞ്ഞ പടക്കമായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരിതേക്കാനാണ് സോളാര്‍ കേസിന്റെ രണ്ടാംഘട്ട അന്വേഷണം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സോളാറിന്റെ തുടരന്വേഷണത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഡിജിപി രാജേഷ് ദിവാന്‍ ഇന്ന് വിരമിക്കുന്നത്. ഇതോടെ സോളാര്‍ക്കേസിന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സരിതയുടെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുത്ത് കേസ് എടുക്കാന്‍ തനിക്ക് പറ്റില്ലെന്ന് രാജേഷ് ദിവാന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പിണറായി മുഖ്യമന്ത്രിയായപ്പോഴാണ് സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ കേസിന്റെ പരിധിയില്‍ വരാത്ത പല കാര്യങ്ങളുമാണ്…
Read MoreTag: SARITH S NAIR
സാരി നോക്കി സരിതാ നായരെ ഓര്‍ത്തിരിക്കാനുള്ള കഴിവ് സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
സാരി നോക്കി സരിതാ നായരെ ഓര്‍ത്തിരിക്കാനുള്ള കഴിവ് സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി. എന്റെ അടുക്കല്‍ വരുന്നവരെ അങ്ങനെ കാണാന്‍ എനിക്കാകില്ല. ഞാനവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇന്നയാള്‍ എന്ന നിലയില്‍ ഞാന്‍ അവരെ മനസ്സിലാക്കിയിരുന്നില്ല. ബിജു രാധകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് സരിതയെന്ന ആളെക്കുറിച്ച് മനസ്സിലൊരു ചിത്രം ഉണ്ടാകുന്നത്. അവര്‍ വരികയും നിവേദനം തരികയും ചെയ്തിട്ടുണ്ടാകും. പക്ഷേ ഇന്നയാള്‍ എന്ന നിലയില്‍ അറിയുമായിരുന്നില്ല.ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശ്വാസമാണ് തന്റെ ശക്തി. അന്തിമ വിധി വരുമ്പോള്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല നിയമസഭയില്‍ തന്റെ പേരുപറഞ്ഞത് എന്തോ നീക്കത്തിന്റെ ഭാഗമാണെന്നു വരുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് കണ്ടു. ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ എന്റെ പേരു പറഞ്ഞതാണ്. രമേശുമായി ബന്ധപ്പെട്ട് ഒരാക്ഷേപവും കേട്ടു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍…
Read Moreസ്വന്തം വീഡിയോകള്‍ കണ്ട് കണ്ണ് തള്ളിയ ആ പഴയ സരിത അല്ല ഇത്; കോടികള്‍ ഒഴുക്കി 14 കേസുകള്‍ തീര്‍പ്പാക്കി; സോളാര്‍ നായികയുടെ അത്യാഢംബര ജീവിതം ആരെയും അതിശയിപ്പിക്കും
തിരുവനന്തപുരം: ഒന്നരവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്നു സരിതാ. എസ്. നായര്‍.സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സരിത എസ് നായര്‍,ആ പഴയ വിവാദനായികയല്ല ഇന്നത്തെ സരിത. സോളാര്‍ കേസ് വാര്‍ത്താ താരം ഇപ്പോള്‍ ചലച്ചിത്രനടിയാണ്. തീര്‍ന്നില്ല, മുന്‍മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി തുടങ്ങി ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വരെ കൈയ്യടക്കിയ ബിസിനസ് മേഖലയിലും സരിത തന്റെ കൈമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ശരിക്കും ഒരു ഗ്ലാമര്‍ ജീവിതം. പണം നല്‍കി കേസുകള്‍ പലതും ഒതുക്കി തീര്‍ത്തു. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സോളാര്‍ തട്ടിപ്പില്‍ മാത്രം 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. എന്നാല്‍, കോടികളുടെ കടം സരിത ഒത്തുതീര്‍ത്തുകഴിഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ അടയ്ക്കപ്പെട്ട സരിതയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖരുമായുള്ള ബന്ധം…
Read More