‘ശശികല’ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ ! ജയലളിതയുടെ തോഴിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയെന്ന് സൂചന; രാമുവിന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന തമിഴ് ചൊല്ലിന്റെ യഥാര്‍ഥ അര്‍ഥം എന്ത് ?

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.’ശശികല’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകന്‍ നല്‍കുന്നത്. ‘എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്യുന്നു. ജെ (ജയലളിത),എസ് ( ശശികല), ഇപിഎസ്( എടപ്പാടി കെ പളനിസാമി) എന്നിവര്‍ക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്… ‘ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് ചിത്രം നിര്‍മിക്കുക. അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ് വി..കെ ശശികല. എന്തായാലും വരും നാളുകളില്‍ ‘ശശികല’യെച്ചൊല്ലിയുള്ള ചര്‍ച്ചകളുണ്ടാവുമെന്നുറപ്പാണ്.

Read More

ശശികല ജയിലില്‍ നിന്നും രഹസ്യമായി പുറത്തു പോയത് എംഎല്‍എയുടെ വീട്ടിലേക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിഐജി ഡി.രൂപ

ബംഗളൂരു: വി.കെ. ശശികല പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പുറത്തേക്കു പോയിരുന്നുവെന്നും അത് സമീപമുള്ള ഒരു എംഎല്‍എയുടെ വീട്ടിലേക്കായിരുന്നുവെന്നും മുന്‍ ജയില്‍ ഡിഐജി ഡി. രൂപ. ഇതു തെളിയിക്കാനാവശ്യമായ വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു (എസിബി) നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഐജി വ്യക്തമാക്കി. ജയിലിനു സമീപമുള്ള വീട് ഹൊസൂര്‍ എംഎല്‍എയുടേതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ജയിലിന്റെ കവാടത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ജയിലിന്റെ ഒന്നും രണ്ടും ഗേറ്റുകള്‍ക്കിടയിലുള്ള ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കണം. ശശികലയും ഇളവരശിയും തടവുപുള്ളികള്‍ക്കുള്ള വസ്ത്രം ധരിക്കാതെ സിവിലിയന്‍ വസ്ത്രങ്ങള്‍ ധരിച്ചു പുറത്തുനിന്ന് ജയിലിനുള്ളിലേക്കു നടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഡി. രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു കൈമാറിയിരുന്നു. ഇവര്‍ ജയിലിലൂടെ നടക്കുന്ന ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നാലു വിഡിയോകളാണ് രൂപ കൈമാറിയത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തടവില്‍ കഴിയുകയാണ് വി.കെ. ശശികലയും ബന്ധു ഇളവരശിയും. നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കായി…

Read More