ബ്ലാക് ഫംഗസ് കേരളത്തിലും ഭീതി വിതയ്ക്കുന്നു ! മലപ്പുറത്ത് രോഗിയുടെ കണ്ണ് നീക്കം ചെയ്തു…

ബ്ലാക് ഫംഗസ് ബാധ കേരളത്തിലും വ്യാപകമാവുന്നു. ഇപ്പോഴിതാ മലപ്പുറത്തും ബ്ലാക് ഫംഗ്‌സ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കാവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ഇവിടുത്തെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദമായെങ്കിലും ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു.

ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെടുകയും കാഴ്ചയ്ക്കു മങ്ങലും ഉണ്ടായതിനെത്തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ വച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്.

പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു.

കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്നും ഇത് മരണത്തിലേക്ക് നയിച്ചേക്കാമെന്നുമുള്ള വിലയിരുത്തലിലാണ് കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

Related posts

Leave a Comment