അക്കൗണ്ട് റദ്ദാക്കിയാലും ചാര്‍ജ്! കാന്‍സലേഷന്‍ ചാര്‍ജായി എസ്ബിഐ ഈടാക്കിയത് 575 രൂപ; എടിഎം കാര്‍ഡ് കൈയ്യില്‍ വച്ചതിന് 115 രൂപ; കോതമംഗലത്തെ യുവാവിന്റെ ദുരനുഭവം ഇങ്ങനെ

എസ്ബിടികള്‍ ഒന്നാകെ എസ്ബിഐയില്‍ ലയിപ്പിച്ചശേഷം പിഴകളുടെ പെരുമഴയെയാണ് എസ്ബിഐ ഇടപാടുകാര്‍ക്ക് നേരിടേണ്ടിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനും അമിത തുകയും പിഴയും ഈടാക്കുകയാണ് ബാങ്ക്. അങ്ങനെപോയാല്‍ എസ്ബിഐയുടെ കടത്തിണ്ണയില്‍ വെറുതെയൊന്ന് കയറി നിന്നാല്‍ പോലും സര്‍വ്വീസ് ചാര്‍ജീടാക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്. എസ്ബിഐ നടത്തുന്ന പകല്‍ക്കൊളളയ്ക്കിരയായ ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സര്‍വ്വീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതറിഞ്ഞ് അക്കൗണ്ട് റദ്ദ് ചെയ്യാനെത്തിയ ഉപഭോക്താവില്‍ നിന്നും കാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ എസ്ബിഐ ഈടാക്കിയത് 575 രൂപ. കോതമംഗലം സ്വദേശിയായ ദിനില്‍ പികെ എന്ന യുവാവില്‍ നിന്നാണ് എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന അവസാനത്തെ പണവും വാങ്ങിയെടുത്തത്. 1020 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. എടിഎം കാര്‍ഡിന്റെ വാര്‍ഷിക ഫീസ് എന്ന പേരില്‍ 115 രൂപയും ദിനിലിന്റെ പക്കല്‍ നിന്നും എസ്ബിഐ കോതമംഗലം ശാഖ ഈടാക്കി. ബാങ്കുകളുടെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനായി താന്‍ പോസ്റ്റ് ഓഫീസ്…

Read More

എസ്ബിഐ പിഴ ഉടനില്ല! മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്താനുള്ള തീരുമാനം നീട്ടി; നടപ്പില്‍ വരുന്നത് ഈ മാസം അവസാനം

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്താനുള്ള തീരുമാനം എസ്ബിഐ നീട്ടി. ഏപ്രില്‍ 24 മുതല്‍ പിഴ ഈടാക്കി തുടങ്ങിയാല്‍ മതിയെന്നാണ് ബാങ്ക് തീരുമാനം. അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനത്തോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാലാണ് പുതിയ തീരുമാനം. നേരത്തെ ഏപ്രില്‍ ഒന്നുമുതല്‍ പിഴ ചുമത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്താന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ പിഴ നല്‍കേണ്ടി വരും. വിവിധ മേഖല തിരിച്ച് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എ്സ്ബിഐ നിജപെടുത്തിയിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. നഗരങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണം. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുളള വ്യത്യാസം കണക്കാക്കിയാണ് പിഴ…

Read More