പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല ! പലപ്പോഴും അതീവ മാരകവുമാണ് ഈ ആണ്‍ലോകം; വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍…

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരിക്കാനിടയായ സാഹചര്യവുമായി ബന്ധപ്പെട്ട പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പെണ്‍മക്കളുള്ള മാതാപിതാക്കളെയെല്ലാം ഭയപ്പാടിലാക്കിയിരിക്കുകയാണ് ഈ സംഭവം. ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെണ്‍മക്കള്‍ക്ക് മനഃസമാധാനത്തോടെ ജീവിക്കാന്‍ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്. പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിര്‍ഭയയാണ്. കുറ്റം ചെയ്ത ഒരാള്‍ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുമാണ് ഈ ആണ്‍ലോകം. ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനാണ്. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടെന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നതാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന…

Read More

ചേച്ചി ഒന്നു തുറിച്ചുനോക്കി. എനിക്ക് കുളപ്പുള്ളി അപ്പനെ ഓര്‍മ്മ വന്നു ! എന്റെ മുന്നില്‍ കമ്പിയില്‍ ചാരി നിന്ന അപ്പച്ചന്‍ നീ അല്ലാതെ ഈ പെണ്ണുങ്ങളോട് ഇതു വല്ലതും ചോദിക്കാന്‍ പോവുമോടോ? എന്ന് നോട്ടം കൊണ്ടൊരു ചോദ്യചിഹ്നമിട്ടു;ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

കെ എസ് ആര്‍ ടി സി യാത്രയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ സമീപം ഇരുന്ന യുവാവിനെതിരെ നടപടിയെടുത്ത സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ശക്തമായ ഭാഷയിലാണ് ഇതിനെ അപലപിച്ചത്. ഇതിന് പിന്നാലെ ബസുകളില്‍ സംവരണ സീറ്റുകള്‍ നോക്കി പോരടിക്കുന്നവരും കൂടി. ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള സംവരണ സീറ്റുകളുടെ കണക്കും കൗതുകങ്ങളുമാണ് ഭാവയാമി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… പ്രിയപ്പെട്ട പെണ്ണുങ്ങളെ… ഞാന്‍ കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് RSA 739 എന്നു പേരായ KL I5 A 167 എന്ന നമ്പരുള്ള കെഎസ്ആര്‍ടിസി ബസില്‍ പോവുവാരുന്നേ. വൈറ്റില ഹബ്ബില്‍ നിന്നു ബസ് കയറിയപ്പോള്‍ മുന്നിലെ 18 വനിത സംവരണ സീറ്റുകളില്‍ 14 സ്ത്രീകള്‍ ഇരിപ്പുണ്ടായിരുന്നു. അതിനു എതിര്‍വശത്തുള്ള 7 സീറ്റിലും…

Read More

ഞാന്‍ കാരണം മക്കള്‍ നാണംകെടരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു! ഇനി ഞാന്‍ ദരിദ്രനല്ല! കാരണം ആര്‍ക്കുണ്ട് ഇത്രയും വിലയുള്ള മക്കള്‍; അറിയാം അനുകരണീയമായൊരു അനുഭവകഥ

ലോകത്തിലെ ഏതെങ്കിലും ഒരു വികാരത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടെ തന്റെ കാമറയില്‍ പകര്‍ത്തുന്നയാളാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍. ഇത്തരത്തില്‍ കാമറക്കണ്ണിലൂടെ താന്‍ കണ്ട ഒരു മനോഹര കാഴ്ചയെ വര്‍ണ്ണിച്ചുകൊണ്ട് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കണ്ണുനീരിന്റെ അകമ്പടിയോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല എന്നതാണ് ഈ കുറിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഒരു അച്ഛന്റെ ചെറിയൊരു ആഗ്രഹം. അത് സാധിച്ച ദിവസം. അതാണ് ഈ കുറിപ്പിന് ആധാരം. ചിത്രത്തില്‍ കാണുന്ന ഇദ്രിസ് എന്ന അച്ഛന്‍ തന്നെ പറയുന്ന രീതിയിലാണ് ആകാശ് കുറിപ്പെഴുതിയിരിക്കുന്നത്. അതിങ്ങനെയാണ്. ‘ എന്റെ  ജോലി എന്തെന്ന് ഞാന്‍ മക്കളോട് പറഞ്ഞിരുന്നില്ല. ഞാന്‍ കാരണം അവര്‍ ഒരിക്കലും എവിടെയും നാണംകെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ജോലിയെ ചൊല്ലി ഞാന്‍ ഒരുപാടുതവണ അവഹേളിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എന്റെ മക്കള്‍ ആളുകളുടെ മുന്‍പില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി…

Read More

മാതൃകയാക്കണം ഈ പെരുമാറ്റം! സാധാരണ ടിക്കറ്റ് ചെക്കര്‍മാരില്‍ നിന്ന് ഇദ്ദേഹം വ്യത്യസ്തനാകുന്നത് ഇങ്ങനെ; ശശികുമാര്‍ എന്ന ഉദ്യോഗസ്ഥനെ അറിയാതെപോവരുത

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ജനങ്ങളോടുള്ള മോശം സമീപനവും മിക്കപ്പോഴും വാര്‍ത്തയാവാറുണ്ട്. ജനങ്ങളെ സേവിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നവര്‍ തന്നെ അവരെ മനപൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തമായി ജനസേവനം മാത്രം ലക്ഷ്യമാക്കി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്നത്. ആനന്ദ് ബനഡിക്ട് എന്ന യുവാവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശി കുമാര്‍ എന്ന ടിക്കറ്റ് ഇന്‍സ്‌പെക്ടറെ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. പരശുറാം എക്‌സ്പ്രസ്സില്‍ യാത്രചെയ്യവെ പരിചയപ്പെട്ട ഇന്‍സ്‌പെക്ടറുടെ സവിശേഷതകളാണ് ആനന്ദ് തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. യാത്രക്കാരെ അതിഥികളെപ്പോലെ കാണുകയും സേവിക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെക്കുറിച്ചാണ് ആനന്ദ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥരെയാണ് നാടിനാവശ്യമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഏവരും മാതൃകയാക്കേണ്ടതാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആനന്ദ് പറഞ്ഞുവയ്ക്കുന്നു. ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം ഇന്ന് ആലുവ പോകും വഴി Parasuram…

Read More

അക്കൗണ്ട് റദ്ദാക്കിയാലും ചാര്‍ജ്! കാന്‍സലേഷന്‍ ചാര്‍ജായി എസ്ബിഐ ഈടാക്കിയത് 575 രൂപ; എടിഎം കാര്‍ഡ് കൈയ്യില്‍ വച്ചതിന് 115 രൂപ; കോതമംഗലത്തെ യുവാവിന്റെ ദുരനുഭവം ഇങ്ങനെ

എസ്ബിടികള്‍ ഒന്നാകെ എസ്ബിഐയില്‍ ലയിപ്പിച്ചശേഷം പിഴകളുടെ പെരുമഴയെയാണ് എസ്ബിഐ ഇടപാടുകാര്‍ക്ക് നേരിടേണ്ടിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനും അമിത തുകയും പിഴയും ഈടാക്കുകയാണ് ബാങ്ക്. അങ്ങനെപോയാല്‍ എസ്ബിഐയുടെ കടത്തിണ്ണയില്‍ വെറുതെയൊന്ന് കയറി നിന്നാല്‍ പോലും സര്‍വ്വീസ് ചാര്‍ജീടാക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്. എസ്ബിഐ നടത്തുന്ന പകല്‍ക്കൊളളയ്ക്കിരയായ ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സര്‍വ്വീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതറിഞ്ഞ് അക്കൗണ്ട് റദ്ദ് ചെയ്യാനെത്തിയ ഉപഭോക്താവില്‍ നിന്നും കാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ എസ്ബിഐ ഈടാക്കിയത് 575 രൂപ. കോതമംഗലം സ്വദേശിയായ ദിനില്‍ പികെ എന്ന യുവാവില്‍ നിന്നാണ് എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന അവസാനത്തെ പണവും വാങ്ങിയെടുത്തത്. 1020 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. എടിഎം കാര്‍ഡിന്റെ വാര്‍ഷിക ഫീസ് എന്ന പേരില്‍ 115 രൂപയും ദിനിലിന്റെ പക്കല്‍ നിന്നും എസ്ബിഐ കോതമംഗലം ശാഖ ഈടാക്കി. ബാങ്കുകളുടെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനായി താന്‍ പോസ്റ്റ് ഓഫീസ്…

Read More